UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രി കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

വിമര്‍ശനങ്ങളിലൂടെ സര്‍ക്കാരിന്റെ ഒരു പദ്ധതിയും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും പിണറായി

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന പ്രസംഗത്തിന്റെ തുടക്കത്തില്‍ മോദി മലയാളത്തിലാണ് പ്രസംഗിച്ചത്. കൊച്ചി മെട്രോയുടെ യാത്രക്കുള്ള വണ്‍സ്മാര്‍ട്ട് കാര്‍ഡ് വെങ്കയ നായിഡു ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ മെട്രോയുടെ എല്ലാ കാര്യത്തിനും പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് കൊച്ചി മെട്രോയുടെ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തതു.

എല്ലാവര്‍ക്കും പദ്ധതി നടപ്പിലാക്കിയതിന് അന്യ സംസ്ഥാന തൊഴിലാളികള്‍ നന്ദി പറയുകയും ഈ തൊഴിലാളികളെ ഒരു ദിവസം മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ അവസരം ഒരുക്കണമെന്നും പിണറായി പറഞ്ഞു. മെട്രോയുമായി വിവാദമുണ്ടാക്കയവര്‍ക്ക് ഇപ്പോള്‍ നിരാശയായി കാണുമെന്നും വിമര്‍ശനങ്ങളിലൂടെ സര്‍ക്കാരിന്റെ ഒരു പദ്ധതിയും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും പിണറായി വേദിയില്‍ പറഞ്ഞു.

പാലാരിവട്ടം സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം മെട്രോയില്‍ യാത്ര ചെയ്താണ് പ്രധാനമന്ത്രി ഉദ്ഘാടന വേദിയിലെത്തിയത്. മോദിയുടെ കൂടെ കൂടെ മുഖ്യമന്ത്രി പിണറായി വിജയനും, ഗവര്‍ണര്‍ പി ചിദംബരവും, ഇ ശ്രീധരനും, കുമമ്മനം രാജശഖരനും യാത്ര ചെയ്യുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍