UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചി മെട്രോ പരീക്ഷണ ഓട്ടത്തിനുള്ള കോച്ചുകള്‍ മുട്ടം യാര്‍ഡിലേക്ക്

അഴിമുഖം പ്രതിനിധി

കൊച്ചി മെട്രോയിലെ പരീക്ഷണ ഓട്ടത്തിനുള്ള കോച്ചുകള്‍ ഇന്ന് മുട്ടം യാര്‍ഡിലെത്തിക്കും. രാവിലെ മൂന്ന് ട്രയിലുകളിലായി എത്തിക്കുന്ന കോച്ചുകളില്‍ ഒന്നു മാത്രമേ ഇന്ന് പ്രത്യേകം തയ്യാറാക്കിയ പ്ലാറ്റ്‌ഫോമില്‍ ഇറക്കി വയ്ക്കുകയുള്ളു. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ ആലുവയിലെത്തിച്ചത്. ഈ മാസം രണ്ടിനു ആന്ധ്രപ്രദേശില്‍ ശ്രീ സിറ്റിയിലെ അല്‍സ്റ്റോം പ്ലാന്റില്‍ നിന്നു പുറപ്പെട്ട മൂന്നു കോച്ചുകള്‍ പ്രത്യേകം ട്രെയിലറുകളിലാണ് കൊണ്ടുവന്നത്. ട്രെയ്‌ലറില്‍നിന്നു കോച്ചുകള്‍ ഇറക്കാനുള്ള യന്ത്രങ്ങളും തൊഴിലാളികളും അല്‍സ്റ്റോം പ്ലാന്റില്‍നിന്നും എത്തിയിരുന്നു.

കോച്ചുകളുടെ കൂട്ടിയോജിപ്പിക്കല്‍ നടപടികള്‍ പന്ത്രണ്ടാം തിയതി മുതല്‍ ആരംഭിക്കും. മെട്രോയുടെ ട്രാക്കിനുള്ളിലെ പരീക്ഷണ ഓട്ടം ഈ മാസം 23ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫ്ലാഗ്ഓഫ് ചെയ്യും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍