UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം വിജയകരം

അഴിമുഖം പ്രതിനിധി

കൊച്ചിയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായ മെട്രോയുടെ ആദ്യ പരീക്ഷണയോട്ടം വിജയകരം. ഇന്ന് പുലര്‍ച്ചെ ആലുവ മുട്ടം യാര്‍ഡിലെ ട്രാക്കിലാണ് പരീക്ഷണയോട്ടം നടത്തിയതെന്ന് ഡിഎംആര്‍സിയും കെഎംആര്‍എല്ലും അറിയിച്ചു. ടെസ്റ്റ് ട്രാക്കില്‍ നടത്തിയ പരീക്ഷണം രണ്ടു ദിവസം കൂടി തുടരും. ശനിയാഴ്ച പാളത്തിലൂടെയുള്ള ടെസ്റ്റ് റണ്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.

മെട്രോയുടെ യാത്രാ സര്‍വീസിന് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കണമെങ്കില്‍ മാസങ്ങള്‍ നീളുന്ന പരീക്ഷണ ഓട്ടം നടത്തണം. മെട്രോയുടെ ട്രാക്കിലൂടെയുള്ള പരീക്ഷയോട്ടം അടുത്തമാസം ആരംഭിക്കും.

മണിക്കൂറില്‍ അഞ്ചു കിലോമീറ്റര്‍ വേഗതയിലാണ് ഒമ്പത് കിലോ മീറ്റര്‍ നീളമുള്ള ട്രാക്കിലെ പരീക്ഷണയോട്ടം. ആന്ധ്രയിലെ ശ്രീ സിറ്റിയിലെ മെട്രോ നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നും ജനുവരി 12-നാണ് മെട്രോ കോച്ചുകള്‍ കൊച്ചിയിലെത്തിച്ചത്. തുടര്‍ന്ന് മുട്ടത്തെ യാര്‍ഡില്‍ വച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍