UPDATES

ട്രെന്‍ഡിങ്ങ്

ദേ…മെട്രോ ചോരുന്നു…

കേരളത്തിലെ കെഎസ്ആര്‍ടിസി ആയാലും മെട്രോ ട്രെയിന്‍ ആയാലും മഴ പെയ്താല്‍ ഇങ്ങനെയിരിക്കും

ലോകോത്തര നിലവാരത്തിലുള്ളതെന്ന അവകാശവാദത്തിനുമേല്‍ നാണക്കേടിന്റെ ഓട്ട വീണോ? കേരളത്തിന്റെ അഭിമാനവും സ്വപ്‌നപദ്ധതിയുമെന്ന നിലയില്‍ വിശേഷിപ്പിക്കപ്പെടുന്ന മെട്രോ ട്രെയിന്‍ മഴയത്ത് ചോരുന്നതായി ആക്ഷേപം.

പ്രസൂണ്‍ പ്രകാശാണ് മെട്രോ ട്രെയിന്റെ ചോര്‍ച്ച വ്യക്തമാക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരളത്തിലെ കെഎസ്ആര്‍ടിസി ആയാലും മെട്രോ ട്രെയിന്‍ ആയാലും മഴ പെയ്താല്‍…ഇങ്ങനെയിരിക്കും എന്നാണ് ചോര്‍ച്ച വീഡിയോയുടെ തലക്കുറിപ്പ്. മെട്രോയെ മഴ ചതിച്ചതാണെന്നാണു ചിലര്‍ പറയുന്നത്. അതല്ല ഉമ്മന്‍ ചാണ്ടിയും സംഘവും കയറി ഉണ്ടാക്കിയ കുഴപ്പങ്ങളാണിതെല്ലാമെന്നു മറ്റു ചിലരും പറയുന്നു. പിണറായിക്കുമേല്‍ കുറ്റം ചാര്‍ത്തുന്നവരുമുണ്ട്. ഉത്തരവാദിയാരായാലും ഈ ചോര്‍ച്ച സത്യമാണെങ്കില്‍ അത് മെട്രോയ്ക്ക് തന്നെയാണ് നാണക്കേട്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍