UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ട് ബിനാലെ? റിയാസ് കോമു സംസാരിക്കുന്നു-ഭാഗം 1

Avatar

മലയാളിയുടെ മാറിയ സംവേദന ശീലത്തില്‍ കൊച്ചി-മുസിരീസ് ബിനാലെയുടെ പ്രസക്തി എന്താണ്? ഇവിടുത്തെ കലാകാരന്‍മാര്‍ക്ക്/കാരികള്‍ക്ക് ബിനാലെ ഒരുക്കൂട്ടിക്കൊടുക്കുന്ന ഇടം എന്താണ്? എന്താണ് ബിനാലെ ഉയര്‍ത്തുന്ന ബദല്‍ ചിന്ത? കൊച്ചി-മുസിരീസ് ബിനാലെ ഡയറക്ടര്‍ ഓഫ് പ്രോഗ്രാംസ്, റിയാസ് കോമു അഴിമുഖം പ്രതിനിധി രാംദാസ് എം കെയുമായി സംസാരിക്കുന്നു.

എന്തുകൊണ്ട് ബിനാലെ? 
ബിനാലെ എന്ന ആശയത്തിന്റെ സ്വഭാവം തന്നെ റിക്കറിംഗ് ആയിട്ടുളള, എല്ലാ രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന, വളരെ സ്ട്രോങ്ങായിട്ട് സര്‍വൈവ് ചെയ്യുന്ന അല്ലെങ്കില്‍ ആ കാലഘട്ടത്തില്‍ സംസാരിക്കേണ്ട കാര്യങ്ങള്‍ ഒരുക്കൂട്ടുന്ന ഒരു പ്രോജക്ട് എന്നതാണ്. അതിന്റെ ഡിസൈന്‍ തന്നെ അങ്ങനെയാണ്. അത് നടത്താതിരിക്കുക എന്നു പറയുന്നത് പരാജയ ലക്ഷണമാണ്. ആദ്യത്തെ വര്‍ഷം തന്നെ നമ്മള്‍ എടുത്തിട്ടുള്ള റിസ്‌ക്കുണ്ട്. തുടക്കത്തില്‍ എല്ലാം വളരെ സ്ട്രീം ലൈന്‍ഡ് ആയിരുന്നില്ലല്ലോ.  കുറേ വര്‍ഷങ്ങളായി ഇന്ത്യന്‍ ആര്‍ട്ടിന്റെ പ്രോഗ്രസ് എടുത്ത് നോക്കുകയാണെങ്കില്‍ നമ്മളെപ്പോഴും ഇന്‍ഫ്രാസ്ട്രെക്ച്ചറിന്റെ പുറകെ പോയവരാണ് എന്നു കാണാം. എക്സിസ്റ്റ് ചെയ്യുന്ന ഇന്‍ഫ്രാട്രക്ച്ചര്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ ചെയ്യാം എന്ന രീതിയിലാണ് കലാകാരന്മാര്‍ ഓപ്പറേറ്റ് ചെയ്തിരുന്നത്. പ്രധാനമായും ഇതിന്റെ കാരണം ആര്‍ട്ടിന്റെ ഒരു ഫിസിക്കല്‍ നേച്ചര്‍ തന്നെയാണ്. നിങ്ങള്‍ എഴുത്തുകാരനാണെങ്കില്‍ അതിന്റെ പ്രോസ്സസ് ഓഫ് റീച്ചിംഗ് ഔട്ട് കുറച്ചുകൂടി എളുപ്പമായിരിക്കും. പക്ഷെ, ആര്‍ട്ട് ആണെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ നിന്നിറങ്ങി കാണാന്‍ പോകുന്ന ഒരു സ്വഭാവം ഉണ്ടാകണം. ശരിക്ക് പറഞ്ഞാല്‍  ഇന്ത്യന്‍ ഓഡിയന്‍സിന്റെ ഇടയില്‍ ഇല്ലാത്തൊരു കാര്യമാണ്. കള്‍ച്ചറലി മ്യൂസിയങ്ങളിലേക്ക് പോകുന്നവരോ ഗ്യാലറികളിലേക്ക് പോകുന്നവരോ അല്ല നമ്മള്‍. 

ബിനാലെയുടെ ആദ്യത്തെ വര്‍ഷം തന്നെ ചെയ്തത് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ബില്‍ഡ് ചെയ്യുകയാണ്. അതുകൊണ്ടുതന്നെയാണ് ആദ്യമായിട്ട് ദര്‍ബാര്‍ ഹാള്‍ എന്ന സ്‌പേസ് നമ്മള്‍ എടുക്കുന്നത്. അതൊരു ടെസ്റ്റ് കൂടിയാണ്. കാരണം നിലനില്‍ക്കുന്ന ഒരു ആര്‍ട്ട് സ്‌പേസിനെ നമ്മള്‍  ട്രാന്‍സ്‌ഫോം ചെയ്യുകയാണ്. എന്നിട്ട് അതിനെ റിസപ്റ്റീവായിട്ടുള്ള ഒരു സ്‌പേസ് ആക്കി മാറ്റുന്നു. അവിടേക്ക് ആളുകള്‍ക്ക് വരാന്‍ തോന്നിപ്പിക്കുന്നു.  അതുകൊണ്ട് തന്നെയാണ് ഡ്രെസ്ഡെന്‍ മ്യൂസിയത്തില്‍ നിന്ന്  ഷോ ഇവിടേക്ക് എത്തുന്നത്. പിന്നെ അടുത്ത സര്‍ച്ച്, പാരലായി നടന്നിട്ടുള്ള ഒരു സര്‍ച്ച്, എന്നു പറയുന്നത് ലാര്‍ജര്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന് ഫിസിക്കലി അക്കോമഡേറ്റ് ചെയ്യാനുള്ള വേദികള്‍ തെരയുക എന്നതാണ്. നമ്മള്‍ ഈ ഇരിക്കുന്ന ആസ്പിന്‍ വാള്‍ ഹൗസ് ആ അന്വേഷണത്തിന്‍റെ റിസള്‍ട്ടാണ്. കാരണം ഇത് 10 വര്‍ഷം അടഞ്ഞ് കിടന്നിരുന്ന ഒരു സ്‌പേസ് ആണ്. ഇങ്ങനെ ഒരു റിസര്‍ച്ച് ചെയ്തതിനുശേഷമാണ് നമ്മള്‍ ഇന്‍ഫ്രാസ്‌ട്രെച്ചര്‍ ബില്‍ഡ് ചെയ്യുന്നത്. അതിന് ആക്സപ്റ്റന്‍സ് ഉണ്ടാകുന്നു. അതോടൊപ്പം തന്നെ കണ്ടംപററി കോണ്ടക്‍സ്റ്റിന് ആവശ്യമുള്ള ആള്‍ട്ടര്‍നേറ്റ് സ്‌പേസ് ആയി കൊച്ചി മാറുന്നു. ഒരു ലാര്‍ജര്‍ ഇക്കോ സിസ്റ്റത്തിന്റെ, ഇന്ത്യന്‍ ആര്‍ട്ടിന്റെ ഇക്കോസിസ്റ്റത്തിന്റെ, ഭാഗമായി ഇത് മാറുന്നു. കാണികളേയും സൊസൈറ്റിയേയും, സിസ്റ്റത്തിനെയും, സര്‍ക്കാരിനെയും ഇതിന്റെ ഭാഗമാക്കുകയാണ് ചെയ്യുന്നത്. അത് വലിയൊരു റെസ്‌പോണ്‍സിബിലിറ്റിയാണ്.

ആരാണ് ഇവിടുത്തെ കലാകാരന്‍?
നിങ്ങളുടെ ഡ്രോയിംഗ് റൂമില്‍ എത്താന്‍ സാധിക്കാത്തൊരു ആര്‍ട് ഫോമാണിത്. പുറത്തിറങ്ങി കാണണം. അപ്പോള്‍ അതിനുള്ള ഒരു സ്‌പേസ് ക്രിയേറ്റ് ചെയ്യുമ്പോള്‍ പല രീതികളിലും ആര്‍ട്ടിസ്റ്റുകളുടെ ഇടയില്‍ ഒരു കോണ്‍ഫിഡന്‍സ് ബില്‍ഡ് ചെയ്യും. നിങ്ങളൊരു ആള്‍ട്ടെര്‍നേറ്റ് സ്പേസ് ഉണ്ടാക്കുന്നു. ആര്‍ട് എക്‌സിബിറ്റ് ചെയ്യാനുള്ള വേദികള്‍ കാണുന്നു. എക്പിരിമെന്‍റല്‍ ആകുന്നു. അതോടൊപ്പം തന്നെ നിങ്ങള്‍ കള്‍ച്ചറല്‍ ഹിസ്റ്ററി സെലിബ്രേറ്റ് ചെയ്യുന്നു. നിങ്ങളുടെ ഐഡന്റിറ്റി വേറൊരു രീതിയില്‍ ഷാര്‍പ്പന്‍ ചെയ്യുന്നു. ഇതൊക്കെ നടക്കുമ്പോള്‍ ബിനാലെ വേറൊരര്‍ത്ഥത്തില്‍ ഒരു സോഷ്യല്‍ സര്‍വ്വീസ് തന്നെയാണ്. അത് തന്നെയാണ് ആദ്യത്തെ എഡീഷന്റെ ഏറ്റവും വലിയ സക്‌സസ് എന്നു പറയുന്നത്. ഇപ്പോള്‍ ഇത് തുടര്‍ന്ന് പോകണമെന്നുള്ളത് കലാകാരന്റെ ആര്‍ഗുമെന്റ് മാത്രമല്ല, ഒരു സൊസൈറ്റിയുടെ ആര്‍ഗുമെന്റാണ്. കലയുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന വലിയൊരു സിസ്റ്റത്തിന്റെ ഭാഗമാണ്. 

ബിനാലയ്ക്ക് ഈ വര്‍ഷം കിട്ടിയിട്ടുള്ള സപ്പോര്‍ട്ട് വളരെ വലുതാണ്. ആ ഒരു സസ്റ്റനന്‍സിന്റെ ഭാഗമാകാനായിട്ട് അല്ലെങ്കില്‍ ആര്‍ട്ടിസ്റ്റുകളുടെ സര്‍വൈവലിന്റെ ഭാഗമാകാനായിട്ട്  ബിനാലെയ്ക്ക് സാധിച്ചിട്ടുണ്ട്. അത് കേരളത്തില്‍ സംഭവിക്കുന്നു എന്നതിന് വേറൊരു പ്രസക്തിയുണ്ട്. കാരണം  കലയുടെ മേഖലയില്‍ കേരളത്തിന്റെ കോണ്‍ട്രിബ്യൂഷന്‍ വലുതാണ്. പ്രത്യേകിച്ചും പാട്രനേജ് ഇല്ലാത്ത ഒരു സ്ഥലത്തുനിന്നും. ആധുനിക കേരളത്തിന്റെ കോണ്‍ടക്‍സ്റ്റില്‍ ആര്‍ട്ടിസ്റ്റും സൊസൈറ്റിയും തമ്മിലുള്ള ബന്ധം അനലൈസ് ചെയ്യണം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്താണ് ഒരു ആര്‍ട്ടിസ്റ്റിന്റെ ഐഡന്റിറ്റി? അവന്‍/അവള്‍ എപ്പോഴും ഒരു ആന്റി എസ്റ്റാബ്ലിഷ്‌മെന്റായിരുന്നു. ആന്റി ബൂര്‍ഷ്വ ആയി നിലനിന്നിരുന്ന കക്ഷിയാണ്. എപ്പോഴും സിസ്റ്റത്തിനെ കളിയാക്കുന്നയാളാണ്, സര്‍ക്കാരിനെ പഴി പറയുന്നവരാണ്. അങ്ങനത്തെ ഒരു സിസ്റ്റത്തില്‍ നില്‍ക്കുമ്പോള്‍ പാട്രനൈജ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. 

ഈ സിസ്റ്റത്തിന്റെ ഭാഗമായി നില്‍ക്കാനും സര്‍ക്കാരിന്റെ കൂടെ വളരെ  സംയമനത്തോടുകൂടി ക്രിയേറ്റീവ് പ്രാക്ടീസ് ചെയ്യാന്‍ പറ്റുന്നവനും മാത്രമാണ് കേരളത്തില്‍ വേറൊരു അര്‍ത്ഥത്തില്‍ ഫ്‌ളറിഷ് ചെയ്തിട്ടുള്ളത്. 80കളില്‍ നടന്ന റാഡിക്കല്‍ മൂവ്മെന്‍റ് അതിന്റെ ഒരു ഔട്ട്ബേസ്റ്റ് ആണ്. ഒരു സിസ്റ്റത്തിനെ ഫോളോ ചെയ്യാതെ വര്‍ക്ക് ചെയ്യേണ്ട ആവശ്യം ഉണ്ടെന്നുള്ളതാണ് റാഡിക്കല്‍ മൂവ്മെന്റിന്റെ ഏറ്റവും വലിയ ആര്‍ഗുമെന്റ്. അത് കെ സി എസ് പണിക്കരുടെ ആര്‍ഗുമെന്റിന് എഗയിനിസ്റ്റ് ആണ്. കെ സി എസ് പണിക്കരുടെ ആര്‍ഗുമെന്റ് എന്നു പറയുന്നത് നിങ്ങള്‍ കല ചെയ്യണമെന്നുണ്ടെങ്കില്‍ എന്തെങ്കിലും പണിയെടുക്കണം എന്നുള്ളതാണ്.  ഈ ആര്‍ഗുമെന്റിനെയാണ് അവര്‍ ബ്രേക്ക് ചെയ്തത്. അതോടൊപ്പം തന്നെ ആര്‍ട്ട് ഒരു സോഷ്യല്‍ ഫിനോമിനനാണ്, ഒരു സോഷ്യലിസ്റ്റ് കണ്‍സേണോടുകൂടി വര്‍ക്ക് ചെയ്യണം, അതിന് കേരളം വളരെ നല്ലൊരു സ്ഥലമാണ് എന്നുള്ള ആര്‍ഗുമെന്റുകള്‍ ഒക്കെ ഉണ്ടായിരുന്നല്ലോ? അത്തരമൊരു റാഷണല്‍ തിങ്കിങ്ങുകളൊക്കെ വേറൊരര്‍ത്ഥത്തില്‍ പൊളിഞ്ഞു പോയിട്ടുണ്ട്.

പേട്രനൈജ് എന്നാല്‍ ഫിനാന്‍ഷ്യല്‍ പേട്രനൈജ് അല്ല എന്നുള്ളതാണ് ഈ ബിനാലെ തെളിയിക്കുന്നത്. റാഡിക്കല്‍ മൂവ്മെന്‍റും ആഗ്രഹിച്ചിരുന്നത് ഒരു ഫിനാന്‍ഷ്യല്‍  പേട്രനൈജ് അല്ല. കലയ്ക്ക് വേണ്ടിയിട്ടുള്ള ഒരു സോഷ്യല്‍ ആക്സപ്റ്റന്‍സ് ആണ്. അതിന്റെ റിവൈവല്‍ നമുക്കിതില്‍ കാണാന്‍ കഴിയും. കല സസ്റ്റെയിന്‍ ചെയ്യുക എന്നത് നമ്മുടെ റെസ്പോണ്‍സിബിലിറ്റി ആണെന്ന് 2010ല്‍ ഒരു ഗവണ്‍മെന്‍റ് തിരിച്ചറിയുകയായിരുന്നു. അതുകൊണ്ടാണ് ബിനാലെ തുടങ്ങാന്‍ ഒരു സപ്പോര്‍ട്ട് വരുന്നത്. അതൊരു പേട്രനൈജ് മാത്രമല്ല, ഒരു സാമൂഹ്യ ഉത്തരവാദിത്തം കൂടിയാണ്. അതാണ് ബിനാലെയുടെ തുടക്കം തന്നെ. അത് നമ്മള്‍ കൃത്യമായിട്ട് റീഡ് ചെയ്യണം. എന്തുകൊണ്ടാണ് മറ്റ് പല മേഖലകളും വളരെ നന്നായിട്ട് കൊണ്ടുനടക്കുന്ന ഒരു സൊസേറ്റിയില്‍ ഇതുമാത്രം ഇല്ലാതാകുന്നു എന്നുള്ളത് തന്നെയാണ് ആദ്യത്തെ ആര്‍ഗ്യുമെന്‍റായിട്ട് വന്നിട്ടുള്ളത്.

മാറിയ സംവേദന ശീലം
നമ്മള്‍ വളരെയധികം മുന്നോട്ട് പോയിരിക്കുന്നു. നമ്മുടെ സംവേദന രീതി മാറിയിരിക്കുന്നു. നമ്മള്‍ വളരെ മള്‍ട്ടി ഡിസിപ്ലിനറി ആയിട്ടുള്ള കാര്യങ്ങളുടെ ഇടയില്‍ ജീവിക്കുന്നു. അപ്പോള്‍ എനിക്ക് തോന്നുന്നു, ഈ പ്രോജക്ടിന്റെ ഏറ്റവും വലിയ സ്വഭാവം ഇത് തന്നെയാണ്. നിങ്ങള്‍  കമ്മ്യൂണിക്കേഷന്റെ ഏരിയയില്‍ കുറെക്കൂടി മള്‍ട്ടിഡിസിപ്ലിനറി ആകുന്നു. ആര്‍ട്ട് എന്ന് പറയുന്നത് വളരെയധികം മാറിയിരിക്കുന്നു. ഇത് വെറും ശില്‍പത്തിലോ അല്ലെങ്കില്‍ ചിത്രകലയിലോ മാത്രം ഒതുങ്ങി നില്‍ക്കുന്ന രീതിയിലുള്ള കമ്മ്യൂണിക്കേഷനല്ല നടക്കുന്നത് എന്നുള്ളത് ബിനാലെ പ്രൂവ് ചെയ്യുന്നു. അതിനൊരു വേദിയുണ്ടാകുന്നു.  അതുകൊണ്ടൊക്കെയാണ് അക്സപ്റ്റന്‍സ് വരുന്നത് എന്ന് എനിക്ക് തോന്നുന്നു. അല്ലാതെ ഈ ഒരു പൊളിറ്റിക്കല്‍ ആര്‍ഗുമെന്റിന്റെ പുറത്ത് മാത്രമല്ല ആര്‍ട്ട് സര്‍വൈവ് ചെയ്യുന്നത്. അത്തരം സ്‌പേസുകള്‍ ബിനാലെയില്‍ ക്രിയേറ്റ് ചെയ്തിട്ടുണ്ട് എന്നാണ് എനിക്കു തോന്നുന്നത്.

ആള്‍ട്ടര്‍നേറ്റ് സ്‌പേസ് എന്ന രീതിയില്‍ ബിനാലെയുടെ പ്രസക്തി 
നമ്മുടെ സൊസൈറ്റിയെ നയിക്കുന്നത് പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ അടങ്ങിയ ഗ്രൂപ്പുകള്‍ ആണെന്ന് നമ്മള്‍ ധരിച്ചുവച്ചിരിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. സൊസൈറ്റി അത്തരം പിടുത്തങ്ങളില്‍ നിന്ന് പോയിക്കൊണ്ടിരിക്കുകയാണ്. ആ ഒരു കോണ്ടക്സ്റ്റില്‍  കുറച്ച് ചരിത്രം പറയുന്ന അല്ലെങ്കില്‍ കണ്ടംപററി കോണ്‍ഷ്യസ്നെസിനെ  തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്നൊരു പ്രോജക്ടിന്, ഒരു ഡിസ്‌കോഴ്‌സ് നടത്താന്‍ സാധിക്കുന്ന ഒരു പ്രോജക്ടിന്റെ കൂടെനില്‍ക്കുന്നത്, വേറൊരു രീതിയിലുള്ള ആള്‍ട്ടര്‍നേറ്റ് തിങ്കിംഗിന്റെ ഭാഗമാണ്. ആ ചിന്ത ഇവിടെ വേണം എന്നത് ഇതിന് തുടക്കമിട്ട ഇടതുപക്ഷം മനസ്സിലാക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ പല രീതികളിലും എനിക്ക് തോന്നിയിട്ടുള്ളത് അവരുടെ ഇടയില്‍ അത്തരമൊരു ആഹ്വാനമുണ്ട് എന്നാണ്. അത്തരമൊരു സംഭവം കേരളത്തില്‍ നടന്നില്ല എന്നുണ്ടെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍  ഒരു ആള്‍ട്ടര്‍നേറ്റ് സ്‌പേസ് എന്ന രീതിയില്‍ ബിനാലെയുടെ പ്രസക്തി വേറെയാണ്.

കേരള സമൂഹം നമ്മള്‍ അറിയാതെ വളരെയധികം ട്രാന്‍സ്ഫര്‍മേഷന് നിന്നുകൊടുക്കുന്ന സൊസൈറ്റിയാണ്. റെസിസ്റ്റ് ചെയ്യും എന്നുണ്ടെങ്കിലും നമ്മള്‍ അറിയാതെ ട്രാന്‍സ്‌ഫോം ചെയ്യപ്പെട്ടുകൊണ്ടിരിക്കും. നമ്മുടെ ഹിസ്റ്ററി എടുത്തുനോക്കിക്കഴിഞ്ഞാല്‍ ഇത് മനസ്സിലാകും. അപ്പോള്‍ അതിന്റെ ഇടയിലേക്ക് തന്നെയാണ് ഇരുപതോ ഇരുപത്തിയഞ്ചോ വര്‍ഷത്തിനുശേഷം വളരെ പ്രോമിനന്റായുള്ള ഒരു പ്രൊജക്റ്റ് എന്ന രീതിയില്‍ ബിനാലെ കടന്നു വരുന്നത്. അത് ഒരര്‍ത്ഥത്തില്‍ ഒരു ആള്‍ട്ടര്‍നേറ്റ് തിങ്കിംഗിന് ആക്കം കൂട്ടുന്ന ഒരു സ്‌പേസ് ആയിട്ട് ഇതിന്റെ തുടക്കക്കാരില്‍ ഒരാളെന്ന നിലയില്‍ ഞാന്‍ വിലയിരുത്തുന്നു. പ്രത്യേകിച്ച് ഒരു ലാര്‍ജര്‍ ഡെമോക്രസി എന്നുള്ള നിലയില്‍ കേരളത്തിനത് ഹോസ്റ്റ് ചെയ്യാന്‍ പറ്റുന്നത് ആള്‍ട്ടെര്‍നേറ്റ് തിങ്കിംഗിന്റെ  സക്‌സസാണ്. 

(തുടരും)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍