UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമായി

അഴിമുഖം പ്രതിനിധി

കൊച്ചിയില്‍ സ്മാര്‍ട്ടി സിറ്റി പദ്ധതി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിന്റെ ഉദ്ഘാടനവും രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനവുമാണ് നടന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രി ഐടി മന്ത്രി രാജീവ് പ്രതാപ് റൂഡി, മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, യുഎഇ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ഗര്‍ഗാവി, ദുബായ് ഹോള്‍ഡിങ് വൈസ് ചെയര്‍മാന്‍ അഹമ്മദ് ബിന്‍ ബ്യാത്, സ്മാര്‍ട്ട് സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ്, വ്യവസായിയായ യൂസഫലി എന്നിവര്‍ ചേര്‍ന്നാണ് സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം ഉദ്ഘാടന വേദിക്കു പുറത്ത് പ്രതിഷേധ സമരം നടത്തി. ഭൂഇടപാടുകള്‍ മാത്രമാണ് സ്മാര്‍ട്ട്‌സിറ്റിയുടെ മറവില്‍ നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍