UPDATES

തെരുവു നായ്ക്കളില്‍ നിന്നു സംരക്ഷിച്ചില്ലെങ്കില്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കും; കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി

അഴിമുഖം പ്രതിനിധി

ഭരണാധികാരികള്‍ ജനങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ ജനത്തിന് നിയമം കൈയിലെടുക്കേണ്ടി വരുമെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. തെരുവുനായ പ്രശ്‌നത്തില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തോടനുബന്ധിച്ച് സംസാരിക്കുമ്പോഴാണ് ചിറ്റിലപ്പിള്ളി കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്. തെരുവു നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഡിജിപിയുടെ നിലപാടിനെയും ചിറ്റലപ്പിള്ളി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഡിജിപിക്ക് കൊമ്പുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മറൈന്‍ ഡ്രൈവില്‍ രാവിലെ പത്തുമണിയോടെ ആരംഭിച്ച ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒട്ടേറെ പേര്‍ എത്തുന്നുണ്ട്. തെരുവുനായ ഉന്മൂലന സംഘടനയുടെ പിന്തുണയോടെയാണ് ഉപവാസം.

മേനകാ ഗാന്ധി അടക്കമുള്ളവര്‍ക്കെതിരെയും കൊച്ചൗസേഫ് ചിറ്റലപ്പിള്ളിയുടെ പരിഹസം ഉണ്ടായി. പേപ്പട്ടിവിഷബാധക്കെതിരെയുള്ള മരുന്നുനിര്‍മ്മാണക്കമ്പനികള്‍ അവര്‍ക്ക് പണം നല്‍കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തെരുവു പട്ടികള്‍ക്കനുകൂലമായി രംഗത്തുവരുന്നവര്‍ക്ക് കപടമൃഗസ്‌നേഹമാണെന്നും കൊച്ചൗസേഫ് വിമര്‍ശിച്ചു.

അതേസമയം കൊച്ചൗസേഫ് ചിറ്റലിപ്പിള്ളിയുടെ ഉപവാസ സമരത്തെ വിമര്‍ശിച്ച് ജസ്റ്റീസ് നാരായണ കുറുപ്പ് പ്രസ്താവ നടത്തി.തെരുവുനായകക്കെതിരെയുള്ള പ്രചാരണം സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കും. സമ്പത്തും കഴിവുമുള്ള ചിറ്റിലപ്പിള്ളി പാല നഗരസഭയിലെ മാലിന്യ സംരക്ഷണ കേന്ദ്രം മാതൃകയാക്കണണം. പാലാ മുനിസിപ്പാലിറ്റി ഒരു ഡോഗ് പാര്‍ക്ക് തുടങ്ങിയിട്ടുണ്ട്. ചിറ്റിലപ്പിള്ളി ധാരാളം പണവും സ്ഥലവുമുള്ള ആളാണല്ലോ എന്നുമാണ് നാരായണക്കുറുപ്പ് പറഞ്ഞത്. പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാനാണ് ജസ്റ്റീസ് നാരയണ കുറുപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍