UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്‍ഡിഎഫിന് പ്രഖ്യാപിത പോലീസ് നയമുണ്ട്, വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും: കോടിയേരി

ദേശീയ ഗാനത്തെ കേന്ദ്രസര്‍ക്കാര്‍ വിവാദ വിഷയമാക്കുന്നുവെന്നു. വിവാദത്തിലൂടെ സംഘപരിവാര്‍ ഉയര്‍ത്തുന്നത് കപടദേശീയവാദമാണ്

എല്‍ഡിഎഫിന് പ്രഖ്യാപിത പോലീസ് നയമുണ്ടെന്നും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലായിരുന്നു പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കികൊണ്ട് കോടിയേരി പ്രസ്താവന ഇറക്കിയത്. ഭീകരപ്രവര്‍ത്തനം തടയാന്‍ മാത്രമാണ് യുഎപിഎ ഉപയോഗിക്കൂ എന്നതാണ് മുന്നണി നയമെന്നും ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ പോലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ദേശീയ ഗാനത്തെ കേന്ദ്രസര്‍ക്കാര്‍ വിവാദ വിഷയമാക്കുന്നുവെന്നും വിവാദത്തിലൂടെ സംഘപരിവാര്‍ ഉയര്‍ത്തുന്നത് കപടദേശീയവാദമാണെന്നും കോടിയേര് കൂട്ടിച്ചേര്‍ത്തു.

ദേശാഭിമാനിയില്‍ വന്ന കോടിയേരി ബാലകൃഷ്ണന്റെ ലേഖനം- https://goo.gl/wDa2tt

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍