UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്ത് നടന്ന അക്രമങ്ങളുടെ ഉത്തരവാദിത്വം ബിജെപി കേന്ദ്ര നേത്രുത്വത്തിന് ; കോടിയേരി

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് നടന്ന അക്രമങ്ങളുടെ ഉത്തരവാദിത്വം ബിജെപി കേന്ദ്ര നേതൃത്വത്തിനെന്ന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയാണ് ഇതിനു കളമൊരുക്കിയത് എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍  ആരോപിച്ചു. ഇടതുപക്ഷം അധികാരത്തില്‍ വന്ന ശേഷം കേരളത്തില്‍ അക്രമമാണ് നടക്കുന്നതെന്ന് വരുത്തിച്ചേര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിനു ശേഷം ശക്തമായ മൂന്നാം മുന്നണിയായി മാറാനാകും എന്ന ധാരണ തെറ്റിയതിന്റെ പ്രതികരണമാണ് ബിജെപി ഇപ്പോള്‍ കാണിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന നടന്ന അക്രമങ്ങളില്‍ 62 പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കഴിയുന്നു എന്നും കോടിയേരി പറഞ്ഞു,   

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍