UPDATES

നിയമസഭയിലെ സംഭവങ്ങളുടെ ഉത്തരവാദിത്വം സർക്കാരിന്; കോടിയേരി

അഴിമുഖം പ്രതിനിധി

നിയമസഭയിൽ ഇന്നുണ്ടായ സംഭവങ്ങളുടെ ഉത്തരവാദിത്വം സർക്കാരിനാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. വനിതാ അംഗങ്ങളെ തല്ലിച്ചതച്ചപ്പോഴാണ് പ്രതിപക്ഷം ഡയസിലേക്ക് കയറിയത്. മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ, മുൻ മന്ത്രി തോമസ് ഐസക് എന്നിവരെ വളരെ മൃഗീയമായാണ് തല്ലിച്ചതച്ചതെന്നും കോടിയേരി ആരോപിച്ചു.

സഭയിൽ മുൻപില്ലാത്ത വിധം വാച്ച് ആൻറ് വാർഡ് എന്ന നിലയിൽ പോലീസുകാരെ വിന്യസിച്ചതായും അദ്ദേഹം പറഞ്ഞു. ഇവരെ മുൻപ് കണ്ടിട്ട് പോലുമില്ല. ഇത് കൃത്യമായി ആസൂത്രണം ചെയ്തതും, എംഎൽഎമാരെ തല്ലിച്ചതക്കുന്നതിന് വേണ്ടി ആയിരുന്നെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഐയുടെ നിയമസഭാ കക്ഷി നേതാവായ സി. ദിവാകരനെ നിലത്തിട്ട് ചവിട്ടിയതായും കോടിയേരി പറഞ്ഞു.

ധനമന്ത്രി സ്ഥിരമായി ഇരിക്കുന്ന സീറ്റിലല്ല ഇന്ന് ഇരുന്നത്. അങ്ങനെ സീറ്റ് അനുവദിക്കണമെങ്കിൽ നിയമസഭാ ബുള്ളറ്റിൻ ഇറക്കണം. എന്നാൽ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭ സമ്മേളിച്ചിട്ടില്ലെന്നും ബജറ്റവതരണം നടന്നിട്ടില്ലെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍