UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണിയുടെ പരാമര്‍ശം പാര്‍ട്ടിയുടെ യശ്ശസിന് മങ്ങലേല്‍പ്പിച്ചെന്ന് കോടിയേരി

മൂന്നാര്‍ പ്രശ്‌നത്തിന്റെ മറവില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്

മന്ത്രി എം എം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെയും അതേത്തുടര്‍ന്നുണ്ടായ പാര്‍ട്ടി നടപടിയെയും വിശദീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ നേര്‍വഴി എന്ന പംക്തിയിലൂടെയാണ് കോടിയേരി നടപടിക്ക് വിശദീകരണം നല്‍കിയിരിക്കുന്നത്.

മൂന്നാര്‍ സത്യാനന്തരം എന്ന ലേഖനത്തില്‍ പാര്‍ട്ടിയുടെ യശസിന് മങ്ങലേല്‍പ്പിക്കുന്ന പരാമര്‍ശം നടത്തിയതിനാണ് പരസ്യശാസനയെന്ന് വിശദീകരിക്കുന്നുണ്ട്. മൂന്നാര്‍ പ്രശ്‌നത്തിന്റെ മറവില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. മണിയുടെ പ്രസംഗത്തെ വലിയ ഭൂകമ്പമായി ചിത്രീകരിച്ചത് ഇതിന്റെ ഭാഗമാണ്. ഇത്തരം രാഷ്ട്രീയ അടവുകള്‍ കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിന് പിന്നില്‍ അണിനിരക്കുന്ന ജനങ്ങളെ തടയാനാകില്ല. ഇപ്പോള്‍ നടക്കുന്ന കോണ്‍ഗ്രസ്-ബിജെപി സമരം കയ്യേറ്റം ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ യജ്ഞത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഭൂമിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുകയെന്ന നയത്തിലൂന്നിയാകും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുക. ഓരോ വകുപ്പും സ്വതന്ത്രസാമ്രാജ്യമായി പ്രവര്‍ത്തിക്കുന്ന രീതി എല്‍ഡിഎഫില്‍ ഇല്ലെന്നും കോടിയേരി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍