UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുവമോര്‍ച്ച നേതാക്കള്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

രണ്ടാം പ്രതി രാജീവ് ഇന്നലെ രാത്രിയില്‍ മണ്ണുത്തിയില്‍ നിന്നും അറസ്റ്റിലായി

കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ച നേതാക്കള്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംഭവത്തില്‍ കൂടുതല്‍ പ്രതികളുള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് ഇത്.

നോട്ട് അടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാനും തീരുമാനമായി. രണ്ടാം പ്രതി രാജീവ് ജൂണ്‍ 10നാണ് പ്രിന്റര്‍ വാങ്ങിയത്. യുവമോര്‍ച്ച നേതാവും മതിലകം സ്വദേശിയുമായ ഇയാള്‍ ഇന്നലെ രാത്രിയില്‍ മണ്ണുത്തിയില്‍ നിന്നും അറസ്റ്റിലായി. ഇയാളുടെ സഹോദരനും ഒന്നാം പ്രതിയുമായ രാകേഷും യുവമോര്‍ച്ച പ്രവര്‍ത്തകനാണ്. നേരത്തെ തന്നെ പിടിയിലായിരുന്ന ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

കള്ളനോട്ടുകള്‍ ഉപയോഗിച്ച് ലോട്ടറി ടിക്കറ്റുകള്‍ മൊത്തമായും വാങ്ങിയെന്നും സൂചനയുണ്ട്. രണ്ട് ദിവസം മുമ്പാണ് ഇവരുടെ വീട്ടില്‍ നിന്നും കള്ളനോട്ടടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടും കണ്ടെത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. നോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ച കളര്‍ ഫോട്ടോസ്റ്റാറ്റ് യന്ത്രവും കടലാസും കണ്ടെത്തി. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി വ്യാഴാഴ്ച മതിലകം പോലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ടടി പിടിച്ചത്.

ശ്രീനാരായണപുരം അഞ്ചാംപരുത്തി പടിഞ്ഞാറ് ഭാഗത്തുള്ള രാകേഷിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നും 1.37 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. പണം പലിശയ്ക്ക് കൊടുത്തതിന്റെ മുദ്രപ്പത്രങ്ങളും ആധാരത്തിന്റെ കോപ്പികളും രണ്ട് ചെക്കുകളും പോലീസ് പിടിച്ചെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍