UPDATES

കായികം

വിരാട് കോലിയെ ട്രംപിനോട് ഉപമിച്ച് ഓസ്‌ട്രേലിയന്‍ പത്രം

ലോകകായിക രംഗത്ത് ഒരു ട്രംപ് ആയി മാറിയിരിക്കുകയാണ് കോഹ്ലിയെന്ന് ലേഖനം അഭിപ്രായപ്പെടുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ച് ഓസ്‌ട്രേലിയന്‍ മാദ്ധ്യമം. ദ ഡെയ്‌ലി ടെലഗ്രാഫ് എന്ന ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് കോലിയെ ട്രംപിനോട് ഉപമിക്കുന്നത്. ലോകകായിക രംഗത്ത് ഒരു ട്രംപ് ആയി മാറിയിരിക്കുകയാണ് കോലിയെന്ന് ലേഖനം അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാമ്പുകള്‍ തമ്മിലുള്ള പോരിന് തീ പകര്‍ന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ മാദ്ധ്യമം. കോലി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പത്രം ആരോപിക്കുന്നു.

ഇന്ത്യന്‍ ടീം ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ടിനെ ചില ഓസ്‌ട്രേലിയന്‍ ടിം അംഗങ്ങള്‍ അപമാനിച്ചതായി വിരാട് കോലി ആരോപിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ലേഖനത്തില്‍ കോലിക്കെതിരെ വന്നിരിക്കുന്ന വിമര്‍ശനവും പരിഹാസവും. കോലിയുടെ ആരോപണം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് തള്ളിക്കളഞ്ഞു. ഫര്‍ഹാര്‍ട്ടിനെ ഓസ്‌ട്രേലിയന്‍ ടീം അംഗങ്ങള്‍ ആരും തന്നെ അപമാനിച്ചിട്ടില്ലെന്നാണ് സ്റ്റീവന്‍ സ്മിത്ത് പറയുന്നത്. വിവാദ ചോദ്യങ്ങള്‍ ചോദിച്ച ഓസ്‌ട്രേലിയന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് കോലി കയര്‍ത്ത സംഭവങ്ങളും ഡെയ്‌ലി ടെലഗ്രാഫ് പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍