UPDATES

കൊക്കയിൻ കേസിൽ കുറ്റപത്രം സമർപ്പിച്ചു; പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നൽകി

അഴിമുഖം പ്രതിനിധി

കൊക്കെയ്ന്‍ കേസിലെ അഞ്ച് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇവർക്കെതിരെ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സി.ഐ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.  60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനിടയില്ല എന്ന നിഗമനത്തിലായിരുന്നു പോലീസ്.

ഫാഷന്‍ ഡിസൈനര്‍ രേഷ്മ രംഗസ്വാമി, സഹസംവിധായക ബ്ലെസി സില്‍വസ്റ്റര്‍, നടന്‍ ഷൈന്‍ ടോം ചാക്കോ, സ്‌നേഹ ബാബു, ടിന്‍സി ബാബു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

ഇവരെക്കൂടാതെ  മറ്റ് മൂന്ന് പ്രതികള്‍ക്കെതിരായ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് നിരോധന നിയമത്തിലെ വകുപ്പുകളും ഗൂഢാലോചനക്കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നിശാ പാര്‍ട്ടികളില്‍ വില്‍ക്കുന്നതിനുവേണ്ടിയാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്നും  കുറ്റപത്രത്തില്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍