UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാമുകന്റെയും കൂട്ടരുടെയും ബലാല്‍ത്സംഗ ശ്രമം; രക്ഷപ്പെടാന്‍ യുവതി രണ്ടാം നിലയില്‍നിന്നും ചാടി

അഴിമുഖം പ്രതിനിധി

ബലാല്‍സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ യുവതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും ചാടി. ഇന്നലെ വൈകിട്ട് കല്‍ക്കത്തയിലെ ഹൌറ ജില്ലയിലാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൌറയിലെ ലിലുവായില്‍ താമസിക്കുന്ന യുവതി കാമുകനെ കാണാനാണ്  ഫ്ലാറ്റില്‍ എത്തിയത്. മയക്കുമരുന്ന് കലര്‍ത്തിയ ദ്രാവകം കുടിപ്പിച്ചതിന് ശേഷം കാമുകനും രണ്ടു കൂട്ടുകാരും ചേര്‍ന്ന് ഇവരെ ബലാല്‍ത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. യുവതി  ഒച്ച വയ്ച്ചതിനെത്തുടര്‍ന്ന്‍  കാമുകനും കൂട്ടരും വധഭീഷണി മുഴക്കുകയും ചെയ്തു.  തുടര്‍ന്ന് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും താഴേക്കു ചാടിയ യുവതിയെ സമീപവാസികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവസ്ഥലത്തു നിന്നും നാട്ടുകാര്‍ തന്നെയാണ് പ്രതികളെ പിടികൂടി പോലീസിന് കൈമാറിയത്.  

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍