അഴിമുഖംപ്രതിനിധി
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിന് എതിരെ ആഞ്ഞടിച്ച് കൊല്ലം ജില്ലാ കളക്ടര്‍ ഷൈന മോള്‍. കളക്ടറുടെ നിര്‍ദ്ദേശം നടപ്പിലാക്കിയതില്‍ പൊലീസിന് വീഴ്ചയുണ്ടായിയെന്ന് പറഞ്ഞ കളക്ടര്‍ പൊലീസ് ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയതിന് എങ്ങനെയെന്ന് ചോദിച്ചു. കളക്ടര്‍ കൊല്ലം പൊലീസ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ചോദിക്കുകയും ചെയ്തു. വൈകിട്ട് നാല് മണിക്കു മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചാത്തന്നൂര്‍ എ സി പി വെടിക്കെട്ടിന് ശുപാര്‍ശ ചെയ്ത്കൊല്ലം കമ്മീഷണണര്‍ക്ക് നല്‍കിയ കത്ത് പുറത്തു വന്നിട്ടുണ്ട്.
അതേസമയം, പൊലീസിന്റെ വീഴ്ചയും അന്വേഷിക്കുമെന്ന് എഡിജിപിയും അറിയിച്ചു. ഒരു ദിവസം തന്നെ രണ്ട് റിപ്പോര്‍ട്ടുകള്‍ നല്‍കിയത് എങ്ങനെയെന്ന് കളക്ടര്‍ ചോദിച്ചു. പൊലീസിന്റെ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയത് അന്വേഷിക്കുമെന്ന് കളര്‍ക്ക് പറയുന്നു.
ആറാം തിയതി പൊലീസ് കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍ പ്രകാരം എട്ടാം തിയതി അവര്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഒമ്പതാം തിയതി പൊലീസ് പുതുക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിന്‍മേല്‍ അനുമതി നല്‍കാന്‍ കളക്ടര്‍ തയ്യാറായില്ല.
അതിനിടെ ദുരന്തത്തില്‍ മരിച്ചവരുടെ മരണം 109 ആയി ഉയര്‍ന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്നു മൂന്ന് പേര്‍ ഇന്ന് മരിച്ചു. അറുപതു പേരുടെ നില ഗുരുതരമായി തുടരുന്നു. 26 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുമുണ്ട്.
കൊല്ലത്ത് ഇന്ന് ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ട്. ഡല്‍ഹി സഫ്ദര്‍ജംഗ് സര്‍വകലാശാലയില്‍ നിന്നും വന്ന വിദഗ്ദ്ധ ഡോക്ടര്‍മാര്‍ കൊല്ലത്ത് പരിക്കേറ്റവരെ പരിശോധിച്ചു.
അപകട സ്ഥലത്ത് അവശേഷിച്ച വെടിക്കോപ്പുകള്‍ പൊലീസ് ഇന്ന് നിര്‍വീര്യമാക്കും. രണ്ടിടത്തായി കൂടുതല്‍ വെടിക്കോപ്പുകള്‍ സൂക്ഷിച്ചിട്ടുണ്ട്.
അതേസമയം കേസ് അന്വേഷണം ലോക്കല്‍ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി.
അപകടത്തില്‍ പരിക്കേറ്റ് വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ നിന്നും വന്‍തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചാത്തന്നൂര്‍ എംഎല്‍എ ജി എസ് ജയലാല്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഈ ബില്ലുകള്‍ സര്‍ക്കാര്‍ അടയ്ക്കുമെന്നും അതിനായി രണ്ട് ഡെപ്യൂട്ടി കളക്ടര്‍മാരെ നിയോഗിച്ചുവെന്നും ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ആരെങ്കിലും പണം അടച്ചിട്ടുണ്ടെങ്കില്‍ തിരികെ നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കോയമ്പത്തൂരിലെ ഗംഗാ ആശുപത്രിയില്‍ നിന്നും ആറു ഡോക്ടര്‍മാരെ തിരുവനന്തപുരത്തേക്ക് വിമാന മാര്‍ഗ്ഗം എത്തിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിയിപ്പില്‍ പറയുന്നു.