UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാത്തിമ കോളേജ് സഭാ മാനേജ്‌മെന്റിനെതിരെയുള്ള വിദ്യാര്‍ഥി സമരം അവസാനിച്ചു

വിദ്യാര്‍ത്ഥികളുടെ സ്വാഭാവിക അവകാശങ്ങള്‍ നിഷേധിച്ച ഫാത്തിമ കോളേജ് സഭാ മാനേജ്‌മെന്റെിനെതിരെ തിങ്കളാഴ്ചയായിരുന്നു സമരം ആരംഭിച്ചത്

വിദ്യാര്‍ത്ഥികളുടെ സ്വാഭാവിക അവകാശങ്ങള്‍ നിഷേധിച്ച ഫാത്തിമ കോളേജ് സഭാ മാനേജ്‌മെന്റെിനെതിരെ തിങ്കളാഴ്ച ആരംഭിച്ച സമരം അവസാനിപ്പിച്ചു. കോളേജ് അധികൃതര്‍ രക്ഷകര്‍ത്താകളുടെ മീറ്റിംഗ് നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ കൂടി വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ ആവിശ്യങ്ങള്‍ മാനേജ്മെന്റ് അംഗീകരിക്കുകയും മുമ്പ് നടന്ന പോലത്തെ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു സമരം അവസാനിച്ചത്.

Read: ഒരുമിച്ചിരിക്കരുത്, സംസാരിക്കരുത്; കൊല്ലം ഫാത്തിമ മാതയില്‍ സഭാ മാനേജ്മെന്റിന്റെ സദാചാര പോലീസിംഗ്
വിദ്യാര്‍ത്ഥികളുടെ ന്യായമായ അവകാശങ്ങള്‍പോലും നിഷേധിക്കുകയും സദാചാരത്തിന്റെ പേരില്‍ ആണ്‍-പെണ്‍ വേരിതിരിവ് സൃഷ്ടിക്കുകയും ചെയ്യുന്ന മാനേജ്മെന്റ് നടപടികള്‍ക്കെതിരേ കൊല്ലം ഫാത്തിമ മാത നാഷണല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച മുതലാണ് സമരം ആരംഭിച്ചത്.

യുജിസി നിര്‍ദേശങ്ങള്‍ അവഗണിച്ചും വിദ്യാര്‍ത്ഥികളോട് ലിംഗവ്യത്യാസം മുന്‍നിര്‍ത്തി നിബന്ധനകളും നിയന്ത്രണങ്ങളും വയ്ക്കുന്നതും, അടച്ചിട്ട കൂട്ടിലെന്നപോലെ ഞങ്ങളുടെ അവകാശങ്ങള്‍ തടഞ്ഞുവയ്ക്കുകയും ചെയ്യുന്ന നടപടിയെയാണു ചോദ്യം ചെയ്യുന്നത്. കേരളത്തിലെ വിദ്യാഭാസ രംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള, പാരമ്പര്യവും മികവും സ്വന്തമായിട്ടുള്ള ഒരു കലായത്തില്‍ ഇപ്പോള്‍ നടക്കുന്ന നിക്ഷിപ്തതാത്പര്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതുകൊണ്ടാണു തങ്ങള്‍ സമരരംഗത്തിറങ്ങിയതെന്നുമായിരുന്നു വിദ്യാര്‍ത്ഥികള്‍ മുമ്പ് അഴിമുഖത്തിനോട് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍