UPDATES

മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; കൊല്ലം ജോനകപ്പുറത്ത് നിരോധനാജ്ഞ

അഴിമുഖം പ്രതിനിധി

കൊല്ലം ജോനകപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലാ കമ്മീഷണര്‍ സതീഷ് ബിനോ, എസ്പി റെക്‌സിന്‍ ബോബി ആര്‍വിന്‍ അടക്കം നിരവധി പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. മുപ്പത്തോളം വീടുകളും വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ന്നു. സംഘര്‍ത്തെ തുടര്‍ന്ന് ജോനകപ്പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തങ്കശ്ശേരി മുതല്‍ പോര്‍ട്ട് കൊല്ലം വരെയാണ് നിരോധനാജ്ഞ.

കഴിഞ്ഞ ദിവസം മത്സ്യബന്ധന വള്ളം അടുപ്പിക്കുന്നതിനെച്ചൊല്ലി തീരത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ വീണ്ടും പ്രശ്‌നങ്ങളുണ്ടായത്. തീരത്ത് തമിഴ്‌നാട്ടില്‍ നിന്നുള്ള യന്ത്രവല്‍കൃത വള്ളങ്ങള്‍ മത്സ്യമിറക്കി ലേലം ചെയ്യുന്നതിനെതിരെ പ്രദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

ജോനകപ്പുറം പ്രദ്ദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ കടലില്‍ അധികദൂരം പോകാതെ ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തി ജീവിക്കുന്നവരാണ്. എന്നാല്‍ ഉള്‍ക്കടല്‍ മത്സ്യബന്ധനം നടത്തി ദിവസങ്ങളോളം കടലില്‍ കഴിഞ്ഞ് കൂടുതല്‍ മത്സ്യവുമായി വരുന്ന സ്റ്റോര്‍ വള്ളങ്ങള്‍ ജോനകപ്പുറത്ത് അടുപ്പിക്കുന്നതുമൂലം ചെറുവള്ളങ്ങളില്‍ മീനുമായി വരുന്നവരുടെ മത്സ്യത്തിന് വില കിട്ടുന്നില്ല.

ഇതിനെ തുടര്‍ന്ന് സ്റ്റോര്‍വള്ളങ്ങള്‍ തീരത്തടുപ്പിക്കുന്നതിന് സമയനിഷ്ഠ വേണമെന്ന് പ്രദ്ദേശത്തെ ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ വിഭാഗകാകരും ചില ലേലകാരും അംഗീകരിക്കാന്‍ കൂട്ടാക്കഞ്ഞത് പ്രശ്‌നം വഷളാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍