കൊല്ലം വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കും സഹായ വാഗ്ദാനവുമായി പ്രവാസി മലയാളി വ്യവസായികളും. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു.
വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അര ലക്ഷം രൂപ വീതവുമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി നല്‍കുന്നത്. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നല്‍കുമെന്ന് ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയും അറിയിച്ചു.
ദുരന്തത്തില്‍ 100-ലേറെ പേരാണ് കൊല്ലപ്പെട്ടത്. 300-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.