UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെടിക്കെട്ട് കലയാണ്: വെളിച്ചത്തിന്റെ താളം- ഡോക്യുമെന്ററി കാണാം

കൊല്ലം പറവൂരിലുണ്ടായ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. ഇതിന് തൊട്ടുപിന്നാലെയാണ് തൃശൂര്‍ പൂരത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടും നടന്നത്. കേരളത്തില്‍ വെടിക്കെട്ട് നിരോധിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. വെടിക്കെട്ട് ദുരന്തത്തിന് ഇരയാകുന്നവരില്‍ കാഴ്ചക്കാര്‍ മാത്രമല്ല, അത് നടത്തുന്നവരും ഉണ്ട്. അങ്ങേയറ്റം അപകടകരമായ ഒരു തൊഴിലാണ് അവരുടേത്. അത്തരമൊരു സാഹചര്യം പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററിയാണ് വെളിച്ചത്തിന്റെ താളം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ 2006 ബാച്ച് മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്രൊഡക്ഷന്‍ വിദ്യാര്‍ഥികള്‍ കോഴ്സിന്റെ ഭാഗമായി ചിത്രീകരിച്ചതാണിത്; ഇവിടെ കാണാം. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍