UPDATES

ഫാദര്‍ തോമസ്‌ തേരകവും കന്യാസ്ത്രീകളും പുലര്‍ച്ചെ കീഴടങ്ങാന്‍ എത്തിയത് മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍

ഇതോടെ കേസില്‍ നിയമത്തിന് മുന്‍പില്‍ എത്തുന്ന അച്ചന്‍മാരുടെയും കന്യാസ്ത്രീകളുടെയും എണ്ണം നാലായി.

കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിന് ഇരയായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ. തോമസ് തേരകവും ശിശുക്ഷേമ സമിതി അംഗമായിരുന്ന ഡോ. സി. ബെറ്റി ജോസും അനാഥാലയത്തിന്റെ മേധാവി സി. ഒഫീലിയയും കീഴടങ്ങാന്‍ എത്തിയത് പുലര്‍ച്ചെ. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാന്‍ കഴിഞ്ഞ ചൊവ്വാഴ്ച ഹൈക്കോടതി ഇവര്‍ക്ക് നിര്‍ദേശം നല്‍കിയത് മുതല്‍ ഇവര്‍ എന്നു കീഴടങ്ങും എന്നതിനെ കുറിച്ച് ആശയ കുഴപ്പം നിലനിന്നിരുന്നു. മാധ്യമങ്ങളുടെയും നാട്ടുകാരുടെയും കണ്ണുവെട്ടിച്ച് കീഴടങ്ങുക എന്ന ഉദ്ദേശത്തോടെയാണ് അതിരാവിലെയുള്ള സമയം തിരഞ്ഞെടുത്തത്.  6.15 ഓടെയാണ് തേരകം എത്തിയത്. ഏഴ് മണിയോടെ സിസ്റ്റര്‍മാരും എത്തി. മൂവരുടെയും മുഖത്ത് വലിയ സംഘര്‍ഷങ്ങള്‍ കാണാനുണ്ടായിരുന്നില്ല.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായുള്ള ഗുരുതര കുറ്റം നടന്നിട്ടും ഈ വിഷയത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകം, അംഗമായ സിസ്റ്റര്‍ ഡോ. സി ബെറ്റി എന്നിവര്‍ പ്രതിയായ ഫാദര്‍ റോബിന്‍ വടക്കാഞ്ചേരിയിലിനെ രക്ഷിക്കുക എന്ന തരത്തില്‍ തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ് ഉണ്ടായത്.

കേസ് അന്വേഷിക്കുന്ന പേരാവൂര്‍ സി.ഐ സുനില്‍ കുമാറിന്റെ മുമ്പാകെ കീഴടങ്ങിയത്. ഫാ. റോബിന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്ച വരുത്തിയതിനാണ് വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാനായിരുന്ന ഫാ. തോമസ് തേരകത്തിനും മറ്റ് മൂന്നു പേര്‍ക്കുമെതിരെ കേസെടുത്തിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാന്‍ കഴിഞ്ഞ ചൊവ്വാഴ്ച ഹൈക്കോടതി ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹാജരാകുമ്പോള്‍ തന്നെ ജാമ്യം നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ കീഴടങ്ങിയത്. സഹായിയായിരുന്ന തങ്കമ്മയും കീഴടങ്ങാന്‍ എത്തിയിരുന്നു.  ഇതോടെ കേസില്‍ നിയമത്തിന് മുന്‍പില്‍ എത്തുന്ന അച്ചന്‍മാരുടെയും കന്യാസ്ത്രീകളുടെയും എണ്ണം നാലായി.

കുഞ്ഞിനെ കൊണ്ടുവന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ യഥാസമയം അധികൃതരെ അറിയിച്ചില്ല എന്നതും ഇത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചു എന്നതുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. കുഞ്ഞിനെ ഏറ്റെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് വയനാട് ശിശുക്ഷേമ സമിതി പിരിച്ചു വിട്ട് പുതിയ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

ശിശുക്ഷേമ സമിതി അംഗമായിരുന്നു ശിശുരോഗ വിദഗ്ദ്ധ കുടിയായ ഡോ. സി. ബെറ്റി ജോസ്. കുഞ്ഞിനെ പാര്‍പ്പിച്ച വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം സൂപ്രണ്ടാണ് സി. ഒഫീലിയ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍