UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോട്ടയം എസ്എംഇ കോളേജില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച പെണ്‍കുട്ടിയും കൊല്ലാന്‍ ശ്രമിച്ച യുവാവും മരിച്ചു

ഹരിപ്പാട് സ്വദേശിയായ ലക്ഷ്മിയെ കൊല്ലം സ്വദേശിയായ ആദര്‍ശ് (28) പെട്രോള്‍ ഒഴിച്ച് കത്തിച്ചത്തിന് ശേഷം അത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു

കോട്ടയം എസ്എംഇ കോളേജില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച പെണ്‍കുട്ടിയും കൊല്ലാന്‍ ശ്രമിച്ച യുവാവും മരിച്ചു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഹരിപ്പാട് സ്വദേശിയായ ലക്ഷ്മിയെ കൊല്ലം സ്വദേശിയായ ആദര്‍ശ് (28) പെട്രോള്‍ ഒഴിച്ച് കത്തിച്ചത്തിന് ശേഷം അത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയ്ക്കായിരുന്നു സംഭവം.

ഗുരുതരമായ പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഉച്ചക്ക് രണ്ടുമണിയോടെ ആദര്‍ശും മൂന്നുമണിയോടെ ലക്ഷ്മിയും മരിച്ചു. ദേഹത്ത് എണ്‍പത് ശതമാനം പൊള്ളലേറ്റ ലക്ഷ്മിയുടെ ശ്വാസകോശത്തിനേറ്റ പൊള്ളലാണ് മരണകാരണം.

2013-ല്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആളാണ് ആദര്‍ശ്. ലക്ഷ്മി നാലാം സെമസ്റ്റര്‍ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയാണ്. പെണ്‍കുട്ടിയുടെ ക്ലാസില്‍ എത്തിയ ആദര്‍ശ് കയ്യിലിരുന്ന പെട്രോള്‍ ആദ്യം സ്വന്തം ശരീരത്തിലൊഴിക്കുകയും പിന്നീട് ലക്ഷ്മിയുടെ ശരീരത്തിലൊഴിക്കുകയും ചെയ്തു.

ഭയന്ന് ലക്ഷ്മി ഇറങ്ങിയോടി ലൈബ്രറിയില്‍ എത്തുകയും പിന്നാലെ എത്തിയ ആദര്‍ശ് തടയാന്‍ ശഅരമിച്ച മറ്റുവിദ്യാര്‍ഥികളെ മറികടന്ന് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊള്ളുത്തുകയായിരുന്നു.

ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച അജ്മല്‍, അശ്വിന്‍ എന്നീ വിദ്യാര്‍ഥികള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍