UPDATES

കോവളത്ത് വിദേശ യുവതിയെ ബലാത്സംഗം ചെയ്തു

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്തു. ജപ്പാന്‍ സ്വദേശിയായ യുവതിയാണ് ബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് വിവരം. വിനോദസഞ്ചാരത്തിനായി എത്തുന്ന വിദേശ വനിതകള്‍ ലൈംഗിക അക്രമങ്ങള്‍ക്ക് ഇരയാവുന്നത് കോവളത്ത് തുടര്‍കഥയാവുകയാണ്.

ജനുവരിയില്‍ കോവളത്തെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന വിദേശ യുവതിയെ മുറിയില്‍ കയറി ബലാത്സംഗം ചെയ്യുവാന്‍ ശ്രമിച്ചിരുന്നു. യുവതിയുടെ മുറിയില്‍ നിന്ന് ബഹളം കേട്ടതിനെ തുടര്‍ന്ന് അടുത്ത മുറിയിലെ താമസകാര്‍ വന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ആ കേസിലെ പ്രതിയെയും പോലീസ് പിടികൂടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍