UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോവളം കൊട്ടാരം രവി പിള്ളയ്ക്ക് കൈമാറും; ഉടമസ്ഥാവകാശം സര്‍ക്കാരിന്

ഉടമസ്ഥാവകാശം രവി പിള്ളയ്ക്ക് നല്‍കരുതെന്നാണ് സിപിഐ ആവശ്യപ്പെട്ടത്

കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം ഹോട്ടല്‍ ശൃംഖലകളുടെ ഉടമയും പ്രമുഖ ബിസിനസുകാരനുമായ രവി പിള്ളയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിന് തന്നെയായിരിക്കും. ഉടമസ്ഥാവകാശം രവി പിള്ളയ്ക്ക് നല്‍കരുതെന്നാണ് സിപിഐ ആവശ്യപ്പെട്ടത്.

ഇത് അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഗ്രൂപ്പിനാണ് ഇനി കൊട്ടാരത്തിന്റെ നടത്തിപ്പ് അവകാശം. കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ആര്‍പി ഗ്രൂപ്പിന് അനുകൂലമായി ഹൈക്കോടതിയും സുപ്രിംകോടതിയും വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഇനി നിയമ പോരാട്ടം കൊണ്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രിക്ക് നിയമോപദേശം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പിനോട് നിലപാട് ആരാഞ്ഞപ്പോള്‍ കേസ് നടത്താനുള്ള സര്‍ക്കാരിന്റെ അവകാശം നിലനിര്‍ത്തി കൈവശാവകാശം സ്വകാര്യ ഗ്രൂപ്പിന് കൈമാറാമെന്ന് അറിയിച്ചു. നേരത്തെ കൊട്ടാരം രവി പിള്ള ഗ്രൂപ്പിന് കൈമാറാന്‍ ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ചപ്പോള്‍ മന്ത്രിസഭ യോഗത്തില്‍ സിപിഐയും റവന്യു വകുപ്പും ഇതിനെ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് വീണ്ടും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് വിട്ടത്. കഴിഞ്ഞ മാസം ഇതിന് മറുപടി ലഭിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍