UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ സ്ഥാനം രാജി വെച്ചു; ഇനി സി പി എമ്മിലേക്കൊ?

കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ സ്ഥാനം രാജിവെച്ചു. കുന്നത്തൂരില്‍ നിന്നുള്ള ആര്‍ എസ് പി പ്രതിനിധിയാണ് കോവൂര്‍ കുഞ്ഞുമോന്‍. യു ഡി എഫ്-ആര്‍ എസ് പി ബന്ധത്തെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന കോവൂര്‍ രാജിവെച്ചു സി പി എമ്മിലേക്ക് പോകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 

എം എല്‍ എ സ്ഥാനത്തോടൊപ്പം ആര്‍ എസ് പിയുടെ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ സ്ഥാനങ്ങളും രാജി വെച്ചതായി കോവൂര്‍ കുഞ്ഞുമോന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ‘ഞാന്‍ ഒരു കശുവണ്ടി തൊഴിലാളിയുടെ മകനാണ്. എന്നാല്‍ യു ഡി എഫ് ഭരണത്തില്‍ കശുവണ്ടി മേഖല ആകെ തകര്‍ന്നിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് എന്‍റെ രാജി.’ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ നേതാവ് അമ്പലത്തറ ശ്രീധരന്‍ നായര്‍ അടക്കം നിരവധി നേതാക്കള്‍ അവാര് ദിവസങ്ങളില്‍ രാജി സമര്‍പ്പിക്കും എന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.

സോളാര്‍ കേസില്‍ ആടിയുലയുന്ന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കോവൂരിന്റെ രാജി. നേരത്തെ ആര്‍ എസ് പി നേതാവ് വി പി രാമകൃഷ്ണ പിള്ളയുടെ മകളടക്കം നിരവധി പേര്‍ കൊല്ലം ജില്ലയില്‍ നിന്നു ആര്‍ എസ് പി വിട്ടു സി പി എമ്മിലേക്ക് ചേര്‍ന്നിരുന്നു. സി പി എം ആര്‍ എസ് പിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി എന്‍ കെ പ്രേമചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ മുന്നോട്ട് വന്നിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍