UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല; ജഡ്ജി

അഴിമുഖം പ്രതിനിധി

മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനു പൊലീസ് ആദ്യം പറഞ്ഞ വാദം തെറ്റാമെന്നു വ്യക്തമാക്കി ജഡ്ജി. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ഒരു നിര്‍ദേശവും നല്‍കിയിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം 
മാവോവാദി നേതാവ് രൂപേഷിനെ കോടതിയില്‍ ഹാജരാക്കുന്ന സാഹചര്യത്തില്‍ കോടതി പരിസരത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും ഓബി വാനുകള്‍ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി രാജിസ്ട്രാര്‍ക്ക് ഫോണിലൂടെയാണ് നിര്‍ദേശം നല്‍കിയത്; ജില്ലാ ജഡ്ജി വ്യക്തമാക്കി.

അതേസമയം സംഭവത്തെ കുറിച്ചു പഠിച്ചതിന് ശേഷം പറയാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ റിവ്യു ഹര്‍ജി പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പിന്നീട് പോലീസ് ഇവരെ വിട്ടയച്ചു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍