UPDATES

വായിച്ചോ‌

മുക്കം ബസ് സ്റ്റാന്റില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് ഒരു പ്രൈവറ്റ് ബസ്!

ഹിന്ദുത്വ സംഘടനകളുടെ നിലപാടുകള്‍ക്കെതിരെയുള്ള ഡിവൈഎഫ്ഐയുടെ പ്രതിഷേധ നാടകം

ഇന്നലെ വൈകുന്നേരം കോഴിക്കോട് മുക്കം ബസ് സ്റ്റാന്റില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് ഒരു പ്രൈവറ്റ് ബസ് കണ്ട് നാട്ടുകാര്‍ ഞെട്ടി. ചില ചെറുപ്പക്കാര്‍ ബസിലേക്ക് യാത്രക്കാരെ വിളിച്ച് കയറ്റാന്‍ തുടങ്ങിയത്തോടെ നാട്ടുകാര്‍ ചുറ്റുംകൂടി. സംഭവം എന്താണെന്ന് കുറച്ചുകഴിഞ്ഞാണ് അവര്‍ക്ക് മനസ്സിലായത്. പിന്നെ അവിടെ നടന്നതെക്കെ കണ്ട് അസ്വദിച്ചതിന് ശേഷമാണ് അവര്‍ പിരിഞ്ഞുപോയത്. ന്യൂനപക്ഷങ്ങളോടുളള സംഘപരിവാറിന്റെയും ഹിന്ദുത്വ സംഘടനകളുടെയും നിലപാടുകള്‍ക്കെതിരെയുള്ള ഡിവൈഎഫ്ഐയുടെ പ്രതിഷേധ നാടകമായിരുന്നു ഈ പരിപാടി.

ന്യൂനപക്ഷങ്ങള്‍ പാകിസ്താനിലേക്ക് പോകണമെന്ന സംഘപരിവാര്‍ നേതാക്കളുടെ നിലപാടിനെ പരിഹസിച്ച് ഡിവൈഎഫ്ഐ ആണ് പാകിസ്ഥാനിലേക്കൊരു ബസ് എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വൈകീട്ട് അഞ്ച് മണിക്കാണ് പാകിസ്താന്‍ ബോര്‍ഡ് വെച്ച ബസ് മുക്കത്തെത്തിയത്. എംടിയുടെയും കമലിന്റെയുമൊക്കെ ബാനറും സൈഡില്‍ വച്ചായിരുന്നു വെച്ചായിരുന്നു ബസ് എത്തിയത്.

‘നിങ്ങള്‍ ബീഫ് കഴിക്കുന്ന ആളാണെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോയ്‌ക്കോണം’ എന്നാവശ്യപ്പെട്ടാണ് ബസില്‍ നിന്നുള്ള സംഘപരിവാര്‍ വേഷത്തില്‍ എത്തിയ ആള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്. അവസാനം വാക്കുതര്‍ക്കവും ബഹളവും ഒക്കെ ഉണ്ടായി എല്ലാവരും കൂടി ആയാളെ പാക്കിസ്ഥാന്‍ ബസില്‍ കയറ്റിവിട്ട് നാടകം അവസാനിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി മീഡിയവണ്‍ ചാലിന്റെ വീഡിയോ കാണൂ-

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍