UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ച് കണ്ടാല്‍ പെണ്‍കുട്ടിക്ക് സസ്‌പെന്‍ഷന്‍

Avatar

അഴിമുഖം പ്രതിനിധി

കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) റസിഡന്‍ഷ്യല്‍ കാമ്പസില്‍ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ച് കണ്ടാല്‍ പെണ്‍കുട്ടിക്ക് സസ്‌പെന്‍ഷന്‍. ലേഡീസ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കാണ് വാര്‍ഡന്റെ പുതിയ നിര്‍ദേശം വന്നിരിക്കുന്നത്. കോളേജ് ജീവനക്കാര്‍ താമസിക്കുന്ന റസിഡന്‍ഷ്യല്‍ കാമ്പസ് കടന്നുവേണം ലേഡീസ് ഹോസ്റ്റലിലേക്ക് പോകാന്‍. ഈ പ്രദേശത്ത് കൂടി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പോകുന്നതിനു വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് വാര്‍ഡന്‍ ഡോ. ഭുവനേശ്വരി ഇന്നലെ വൈകിട്ട് വാണിംഗ് നോട്ടീസ് നല്കിയത്. 

വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നോട്ടീസിനെതിരെയും അതില്‍ തന്നെ പെണ്‍കുട്ടികളോട് മാത്രമുള്ള വിവേചനത്തിനോടും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ഥിനികള്‍ വൈകിട്ട് ഏഴു മണിക്ക് മുമ്പ് ഹോസ്റ്റലില്‍ പ്രവേശിക്കണമെന്നും നിയമമുണ്ട്. ലാബിന്റെയും ലൈബ്രറിയുടെയും ആവശ്യത്തിനായി പെണ്‍കുട്ടികള്‍ക്ക് കൂടൂതല്‍ സമയം കോളേജില്‍ ചെലവഴിക്കണമെന്നുണ്ടെങ്കില്‍ പ്രത്യേക അനുമതി വാങ്ങണം. കഴിഞ്ഞ വര്‍ഷം സമരം നടത്തി ഈ വിവേചനം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഈ സെമസ്റ്ററില്‍ അതു വീണ്ടും നടപ്പാക്കിയെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.


വാര്‍ഡന്റെ വാണിംഗ് നോട്ടീസ്‌

കോഴിക്കോട് എന്‍ഐടിയില്‍ രണ്ട് കാമ്പസാണുള്ളത്. മെയിന്‍ കാമ്പസും റസിഡന്‍ഷ്യല്‍ കാമ്പസും. മെയിന്‍ കാമ്പസിലാണ് കോളേജിലെ ക്ലാസുകളും മറ്റും നടക്കുന്നത്. റസിഡന്‍ഷ്യല്‍ കാമ്പസില്‍ ലേഡീസ് ഹോസ്റ്റലും കോളേജിലെ അധ്യാപകരുള്‍പ്പടെയുള്ള ജീവനക്കാരുടെ വീടുകളുമാണ്. റസിഡന്‍ഷ്യല്‍ കാമ്പസില്‍ താമസിക്കുന്ന ജീവനക്കാരാണ് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു നടക്കുന്നതിന് വിലക്കാന്‍ കാരണകാര്‍. ഒരുമിച്ച് നടക്കുന്നത്  എന്തോ മോശം കാര്യമായിട്ടാണ് അവര്‍ കാണുന്നത്. ആ രീതിയില്‍ കുട്ടികളോട് പലപ്പോഴും പെരുമാറിയിട്ടുമുണ്ട്. അവരുടെ മക്കള്‍ ഞങ്ങളെ കണ്ട് ‘പഠിക്കു’മെന്ന് ഭയന്ന് അവര്‍ വാര്‍ഡനോട് ശുപാര്‍ശ ചെയ്തതിന്റെ ഫലമാണ് ഈ പുതിയ നടപടി. പേരു വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ഒരു വിദ്യാര്‍ഥി പറഞ്ഞു. 

വാര്‍ഡനു തനിയെ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്നും സെനറ്റില്‍ പാസായാല്‍ മാത്രമെ ഇത് നടപ്പാക്കാന്‍ കഴിയുകയുള്ളൂവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പരീക്ഷയുടെ സമയമായതുകൊണ്ടാണ് തീരുമാനം നടപ്പാക്കാന്‍ ഈ സമയം തെരഞ്ഞെടുത്തത്. വിദ്യാര്‍ഥികളുടെ പ്രതിഷേധം കുറയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഞങ്ങള്‍ ഒരുമിച്ച് നടക്കുന്നതിനെ കുറിച്ച് അവര്‍ക്ക് തെറ്റായ മനോഭാവമാണുള്ളത്.  ഇത് മാറണം ഞങ്ങള്‍ക്ക് ഒരുമിച്ച് നടക്കുവാനുള്ള സ്വാതന്ത്ര്യം വേണം. ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍