UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേപ്പാള്‍ പ്രധാനമന്ത്രി രാജി വച്ചു

അഴിമുഖം പ്രതിനിധി

നേപ്പാൾ പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ഒലി രാജി പ്രഖ്യാപിച്ചു. പാർലമെന്‍റിൽ നടക്കാനിരുന്ന വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുന്‍പാണ് പ്രധാനമന്ത്രിയുടെ രാജി. പ്രധാന ഘടക കക്ഷിയായിരുന്ന  ‘മാവോയിസ്റ് പാർട്ടി’ പിന്തുണ പിൻവലിച്ചതിനെ തുടർന്നു ‘നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി’ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു.പാർലമെന്റിലെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ രാഷ്ട്രീയ പാർട്ടികളായ നേപ്പാളി കോൺഗ്രസ്സും മാവോയിസ്റ് പാർട്ടിയും ചേർന്ന് വിശ്വാസ വോട്ടെടുപ്പിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. വോട്ടെടുപ്പ് നടന്നാൽ പ്രധാനമന്ത്രി തോൽക്കുമെന്ന അവസ്ഥ നിലനിന്നിരുന്നു. ഇതിനാലാണ് ഖഡ്ഗ പ്രസാദ് ഒലി രാജിവെച്ചത്.എന്നാല്‍ അടുത്ത പ്രധാനമന്ത്രിയുടെ കാര്യത്തിൽ തീരുമാനമാകുന്നത് വരെ ഒലി തന്നെ താത്കാലിക പ്രധാനമന്ത്രി ആയി തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍