UPDATES

ട്രെന്‍ഡിങ്ങ്

രണ്ടാമൂഴം മഹാഭാരതമെന്ന പേരില്‍ തിയേറ്റര്‍ കാണില്ലെന്നു കെ പി ശശികല

നോവലിന്റെ അതേ പേര് തന്നെ സിനിമയ്ക്കും ഇട്ടാല്‍ മതി

എം.ടി വാസുദേവന്‍ നായരുടെ നോവല്‍ രണ്ടാമൂഴം അടിസ്ഥാനമാക്കിയെടുക്കുന്ന സിനിമയ്ക്ക് മഹാഭാരതം എന്ന പേരു നല്‍കുന്നതിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല.

‘മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കിയാല്‍ അത് തിയേറ്റര്‍ കാണില്ല. സിനിമയും ആ പേരില്‍ തന്നെ മതി. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദിക്കില്ല.’ ശശികല വ്യക്തമാക്കി.

രണ്ടാമൂഴം അടിസ്ഥാനമാക്കിയാണ് സിനിമയെങ്കില്‍ സിനിമയുടെ പേര് രണ്ടാമൂഴം എന്നിടണം. കൃതികള്‍ സിനിമയാക്കുമ്പോള്‍ ആ പുസ്തകത്തിന്റെ പേര് തന്നെയാണ് സിനിമക്കും നല്‍കാറുള്ളത്. അരനാഴിക നേരം, ചെമ്മിന്‍, ഓടയില്‍ നിന്ന് എന്നീ നോവലുകള്‍ എല്ലാം സിനിമയാക്കിയത് അതേ പേരിലാണ്.’ശശികല ചൂണ്ടിക്കാട്ടി.ഒരു പൊതുപരിപാടിയില്‍ സംസാരിക്കെയാണ് ശശികലയുടെ ഭീഷണി.

വി.എ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിലാണ് രണ്ടാമൂഴം സിനിമയാക്കുന്നത്. ഭീമസേനനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ മുതല്‍മുടക്ക് 1000 കോടി രൂപയാണ്. ബി.ആര്‍ ഷെട്ടിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍