UPDATES

വനിത എംഎല്‍എമാരെ അപമാനിച്ച കെ സി അബു പരസ്യമായി മാപ്പ് പറയണമെന്ന് വി എം സുധീരന്‍

അഴിമുഖം പ്രതിനിധി

പ്രതിപക്ഷത്തെ വനിത എംഎല്‍ഡഎമാരെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിനോട് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. അദ്ദേഹം നടത്തിയ പ്രസ്താവന നിരുപാധികം പിന്‍വലിക്കണം, പരസ്യമായി മാപ്പു പറയണം, ഇക്കാര്യം സംബന്ധിച്ച കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് പാലിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്നും സുധീരന്‍ പറഞ്ഞു. അബുവിന്റെ നിലപാടുകളോട് പാര്‍ട്ടിക്ക് പൂര്‍ണമായ വിയോജിപ്പാണുള്ളതെന്നും ഇത് സംസ്‌കാരത്തിന് യോജിക്കാത്തതാണെന്നും സുധീരന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റിന്റെ പ്രസ്തവാനയോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹവുമായി ആശയവിനിമയം നടത്തിയശേഷം ഇക്കാര്യത്തില്‍ പ്രതികരണം നടത്താമെന്നുമായിരുന്നു കെ സി അബു പറഞ്ഞത്.

അതേസമയം കോഴിക്കോട് അബുവിനെതിരെ ഇടതുപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമാവുകയാണ്. എഐവൈഎഫ് ഡിസിസി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ചെറിയതോതില്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അബുവിന്റെ വീട്ടീലേക്ക് മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐയും അബുവിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്.

അബുവിന്റെ പ്രസ്താവനയെ ദൗര്‍ഭാഗ്യകരമെന്നാണ് മന്ത്രി ഷിബു ബേബി ജോണ്‍ പ്രതികരിച്ചത്. കള്ളനു കള്ളന്റെ വിചാരം, ദുഷ്ടന് ദുഷ്ടന്റെ വിചാരം ന്നേ ഇക്കാര്യത്തില്‍ പറയാനുള്ളൂവെന്നും മന്ത്രി പറഞ്ഞു.അബുവിനെതിരെ ബിജിമോള്‍  ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

മന്ത്രി ഷിബു ബേബി ജോണ്‍ സഭയില്‍ തടഞ്ഞത് ബിജിമോള്‍ ആസ്വദിക്കുകയായിരുന്നുവെന്നും ജമീല പ്രാകശത്തിന് ശിവദാസന്‍ നായരെ കടിച്ചതിന് പകരം കരിമ്പുപോലുള്ള പി കെ ബഷീറിനെ കടിച്ചാല്‍ പോരായിരുന്നോ എന്ന തരത്തിലുള്ള അപമാനകരമായ പരാമര്‍ശങ്ങളാണ് നേരത്തെ കെ സി അബു നടത്തിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍