UPDATES

കെപിസിസി എക്‌സിക്യൂട്ടീവ് ഇന്ന്

വിവാദങ്ങളും പടലപ്പിണക്കങ്ങളും യുഡിഎഫ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്നതിനിടെ കെപിസിസി എക്‌സിക്യൂട്ടീവിന്റെ നിര്‍ണായക യോഗം ഇന്ന് ചേരും. നിര്‍ണായകമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വരുമെന്നാണ് അറിയുന്നത്. പാര്‍ട്ടി അനാവശ്യമായി ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് വിധേയമാകുകയാണെന്ന ആരോപണം പല കോണ്‍ഗ്രസ് നേതാക്കളും പങ്കുവയ്ക്കുന്നുണ്ട്. 

ബാര്‍ കോഴ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജനങ്ങള്‍ക്കിടയിലെ ധാരണ ശക്തിപ്പെടുത്തുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. പ്രത്യേകിച്ചും കെഎം മാണിയുടെ സമ്മര്‍ദതന്ത്രങ്ങള്‍ക്ക് സര്‍ക്കാര്‍ അനാവശ്യമായി വഴങ്ങുകയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. യുഡിഎഫ് മേഖലാ ജാഥകളില്‍ നിന്നും പിന്മാറുമെന്ന മാണിയുടെ കഴിഞ്ഞ ദിവസത്തെ ഭീഷണി അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഭീഷണിയ്ക്ക് വഴങ്ങി ബാര്‍ കോഴ കേസ് ഒതുക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തതെന്നും അവര്‍ പറയുന്നു.

മേഖല ജാഥകള്‍ മാറ്റിവയ്‌ക്കേണ്ടതില്ല എന്ന പൊതുവികാരമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. പാര്‍ട്ടി തിരഞ്ഞെടുപ്പും ചര്‍ച്ചയ്ക്ക് വരുമെന്നാണ് സൂചന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍