UPDATES

കോണ്‍ഗ്രസിന്റെ അടിയന്തര യോഗം; മുഖ്യചര്‍ച്ചാവിഷയം കെഎസ്‌യു പുനഃസംഘടന

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരും. കെഎസ്‌യുവിന്റെ പുനഃസംഘടന ഉടന്‍ വേണമെന്ന് എന്‍എസ്‌യു നേതൃത്വം ആവശ്യപ്പെട്ടത്തിനെ തുടര്‍ന്ന് അതായിരിക്കും യോഗത്തിലെ മുഖ്യചര്‍ച്ചാവിഷയം. തിരുവനന്തപുരത്തു കെപിസിസി ഓഫീസില്‍ രാവിലെ 10.30-നാണ് യോഗം ചേരുന്നത്.

കൂടാതെ ഡിസിസി പ്രസിഡന്റുമാരുടെ നിയമനം സംബന്ധിച്ച് നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും ഇതുവരെ പേരുകള്‍ സംബന്ധിച്ചു തീരുമാനമെടുക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ അതും യോഗത്തില്‍ ചര്‍ച്ചാവിഷയമായേക്കും.

ഹൈക്കമാന്‍ഡ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചെങ്കിലും ഡിസിസി പ്രസിഡന്റുമാരുടെ പേരുവിവരം തയാറാക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. ഈ മാസം അഞ്ചിനകം പേരുകള്‍ നല്‍കണമെന്നു നിര്‍ദേശിച്ചിരുന്നെങ്കിലും പ്രധാന ഗ്രൂപ്പുകള്‍ ഇക്കാര്യത്തില്‍ ഇടഞ്ഞു നില്‍കുന്നതിനാല്‍ അക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുവാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍