UPDATES

കണ്‍സ്യൂമര്‍ഫെഡ് എം ഡിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്

അഴിമുഖം പ്രതിനിധി

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ ജോയ് തോമസിനെ തല്‍സ്ഥാനത്ത് നിന്നു നീക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആരോപണവിധേയനായ ജോയ് തോമസിനെ മാറ്റി പകരം പ്രാപ്തനായ മറ്റൊരാളെ നിയമിക്കണമെന്നാണ് കത്തിലൂടെ സുധീരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കെപിസിസി പ്രസിഡന്റിന്റെ കത്ത് മുഖ്യമന്ത്രി സഹകരണവകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന് കൈമാറിയതായാണ് അറിയിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നത്.

കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തു നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റിയതിനു പിന്നാലെയാണ് ചെയര്‍മാനെയും നീക്കണമെന്നുള്ള ആവശ്യം ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു ആവശ്യവുമായി സുധീരന്‍ പെട്ടെന്ന് രംഗത്തുവരാന്‍ കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി തടയുക എന്നതിലുപരി തനിക്കെതിരെ ഐ, എ ഗ്രൂപ്പുകള്‍ എടുക്കുന്ന നിലപാടുകള്‍ക്കെതിരെ തിരിച്ചടി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും പറയുന്നുണ്ട്. ഐ ഗ്രൂപ്പുകാരനാണ് ജോയ് തോമസ്. അദ്ദേഹത്തിലൂടെ ഐ ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കാനും മുഖ്യമന്ത്രിയെ ഈ കാര്യത്തില്‍ ഉള്‍പ്പെടുത്തി എ ഗ്രൂപ്പിനെയും കളത്തിലേക്ക് വലിച്ചിടാനാണ് സുധീരന്‍ ശ്രമിക്കുന്നതെന്നും നിരീക്ഷണമുണ്ട്. പാര്‍ട്ടി പുനസംഘടന ചര്‍ച്ച വന്നപ്പോള്‍ ഇരു ഗ്രൂപ്പുകളും സുധീരനെതിരെ ശക്തമായ നിലപാടാണ് എടുത്തിരുന്നത്. സുധീരനെ കെപിസിസി പ്രസിഡന്റ് കസേരയില്‍ വീണ്ടുമൊരു അവസരം കൊടുക്കുന്നതില്‍ ഇവര്‍ക്ക് താല്‍പര്യമില്ലെന്ന് പരസ്യമായി വ്യക്തമാക്കിയിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ട് തന്‍േതായ നിലയില്‍ പ്രതിരോധം തീര്‍ക്കാനാണ് സുധീരന്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍