UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഡിഎഫിന്റെ മദ്യ നയം അപ്രായോഗികമായിരുന്നുവെന്ന് മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു

അഴിമുഖം പ്രതിനിധി

തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തുന്ന കോണ്‍ഗ്രസിന്റെ ദ്വിദിന വിശകലന ക്യാംമ്പില്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് എതിരെ കടുത്ത വിമര്‍ശനം രണ്ടാം ദിവസവും തുടര്‍ന്നു. ഇന്ന് മുന്‍ എക്‌സൈസ് മന്ത്രിയായ കെ ബാബുവാണ് ആക്രമണം നടത്തിയത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യ നയം അപ്രായോഗികമാണെന്നും അത് നടപ്പിലാക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്നും ബാബു പറഞ്ഞു. തന്നെ മദ്യ ലോബിയുടെ ആളാക്കി ചിത്രീകരിച്ച് തോല്‍പ്പിക്കുകയായിരുന്നുവെന്ന് ബാബു ആരോപിച്ചു. തൃപ്പൂണിത്തുറയില്‍ നിന്നും മത്സരിച്ച ബാബു പരാജയപ്പെട്ടിരുന്നു. ഡല്‍ഹിയിലെ മാരത്തോണ്‍ സീറ്റ് നിര്‍ണയ തര്‍ക്കമാണ് തന്റെ തോല്‍വിക്ക് വഴിതെളിച്ചതെന്നും തോല്‍വിയുടെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടി ഏറ്റെടുത്തതു പോലെ പാര്‍ട്ടി നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ടെന്ന് ബാബു കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത കെസി ജോസഫ്, എംഎം ഹസ്സന്‍, ബെന്നി ബെഹന്നാന്‍, കെ സുധീകരന്‍, വിഡി സതീശന്‍ തുടങ്ങിയവര്‍ സുധീരനെതിരെ ശക്തമായ ആക്രമണം അഴിച്ചു വിട്ടിരുന്നു. അത് ഇന്നും തുടരുന്ന കാഴ്ചയാണ് കണ്ടത്. ഇന്ന് സുധീരന്റെ രാജി തുറന്ന് ആവശ്യപ്പെട്ടില്ലെങ്കിലും എല്ലാവരും അദ്ദേഹത്തിന്റെ രാജി ആവശ്യമാണെന്ന് ധ്വനിപ്പിക്കുകയായിരുന്നു. വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിലെ നേതൃമാറ്റ ആവശ്യം ശക്തമാകുമെന്നതിന്റെ സൂചനയാണ് നെയ്യാര്‍ഡാമില്‍ നിന്നും വരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍