UPDATES

കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാന്‍ കെപിപി നമ്പ്യാര്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാനും കേരളത്തിന്റെ വ്യാവസായിക പുരോഗതയില്‍ നിസ്ഥുലമായ സേവനം നല്‍കിയ വ്യക്തിയുമായ കെപിപി നമ്പ്യാര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ബെംഗളൂരില്‍വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. പൊതുമേഖലയിലെ പ്രമുഖ ഇലക്‌ട്രോണിക് വികസന കോര്‍പ്പറേഷനായ കെല്‍ട്രോണും അതിന്റെ ചുക്കാന്‍ പിടിച്ച നമ്പ്യാരുമാണ് ഇന്ത്യയില്‍ കേരളത്തിന് ഇലക്ട്രോണിക് രംഗത്ത് പ്രമുഖമായൊരു സ്ഥാനം നേടിക്കൊടുത്തത്. 2006 ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചിരുന്നു.

ബെംഗളൂരില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഇലക്ടോണിക്‌സിലാണ് നമ്പ്യാര്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ഇംഗ്ലണ്ടിലെ ടെക്‌സാസ് ഇന്‍സ്ട്രമെന്റിലും മുംബൈ ടാറ്റ കമ്പനിയിലും സേവനമനുഷ്ഠിച്ചു. 1973 ലാണ് അദ്ദേഹം കെല്‍ട്രോണിന്റെ ഭാഗമാകുന്നത്.1985 വരെ കെല്‍ട്രോണ്‍ ചെയര്‍മാനായി സേവനം അനുഷ്ഠിച്ചു. ഇവിടെ നിന്ന് പിരിഞ്ഞശേഷം ഇന്‍ഡ്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനായും 87-89 കാലയളവില്‍ സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു.കോഴിക്കോട് ഐ ഐ എമ്മിന്റെ ആദ്യ ചെയര്‍മാനായും കെപിപി നമ്പ്യാര്‍ നിയമിതനായി. ടെലികോം  ഉത്പന്നങ്ങള്‍ നിര്‍മിച്ച് വ്യവസായം ചെയ്യുന്ന നാംടെക് 1992 ല്‍ നമ്പ്യാര്‍ സ്ഥാപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍