ആസ്ഥാന മന്ദിരം സ്വന്തമാക്കാന്‍ താല്‍പര്യമുള്ളവര്‍ മുസ്ലിം ലീഗിനേയോ, കേരള കോണ്‍ഗ്രസ് (എം)നെയോ ബന്ധപ്പെടാനും പരസ്യം ആവശ്യപ്പെടുന്നു.
കെഎം മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിന് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളിലെ വിവാദം കെട്ടങ്ങുന്നില്ല. കോണ്‍ഗ്രസിനും നേതാക്കളായ ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ക്കും ശവപ്പെട്ടി സമര്‍പ്പിച്ച പ്രതിഷേധത്തിന് പിറകെ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനം വില്‍പനയ്ക്ക് വച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുന്നു. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റായ ഒഎല്‍എക്‌സിലാണ് ഇന്ദിരാ ഭവന്‍ വില്‍പനയ്‌ക്കെന്ന് പരസ്യം പ്രത്യക്ഷപ്പെട്ടത്.
10000 രൂപ വിലയിട്ടിരിക്കുന്ന ആസ്ഥാന മന്ദിരം സ്വന്തമാക്കാന്‍ താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിനേയോ, കേരള കോണ്‍ഗ്രസ് (എം) എന്നീ പാര്‍ട്ടികളുമായി ബന്ധപ്പെടാനും പരസ്യം ആവശ്യപ്പെടുന്നു. അനീഷ് എന്ന വ്യക്തിയാണ് വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയിട്ടുള്ളത്. കെട്ടിടത്തിന്റെ വിസ്തൃതി അടക്കം വ്യക്തമാക്കുന്ന പരസ്യത്തില്‍ വാങ്ങുന്നവര്‍ മുന്നോട്ട് വയ്ക്കുന്ന എല്ലാ നിബന്ധനകളും അംഗീകരിക്കുമെന്നും പരിഹസിക്കുന്നുണ്ട്.
രാജ്യസഭാ സീറ്റ് കൈമാറിയ വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള യുവ നേതാക്കളടക്കം നേതൃമാറ്റം അടക്കമുള്ള പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിറകെയാണ് പുതിയ പരസ്യമെന്നതും ശ്രദ്ധേയമാണ്. സീറ്റ് വിഷയത്തില്‍ കടുത്ത അതൃപതി അറിയിച്ച് കോണ്‍ഗ്രസ് എംഎല്‍ എ വി ടി ബല്‍റാം കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. സീറ്റ് വിഷയത്തില്‍ കേരളത്തിലെ സാധാണ പ്രവര്‍ത്തകര്‍ അസംതൃപതരാണെന്നും ഇവരുടെ വികാരങ്ങള്‍ കണക്കിലെടുക്കണം എന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബല്‍റാമിന്റെ കത്ത്. കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, റോജി എം ജോണ്‍, കെഎസ് ശബരിനാഥന്‍ അനില്‍ അക്കര എന്നിവരുടെ പിന്തുണയും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി തീരുമാനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുതിര്‍ന്ന നേതാവ് വിഎം സുധിരനും രുക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.