UPDATES

ഇറക്കി വിടുമ്പോള്‍ പോകാനും തിരിച്ചുവിളിക്കുമ്പോള്‍ ചെല്ലാനും താന്‍ പട്ടിയല്ലെന്ന് ഗൗരിയമ്മ

അഴിമുഖം പ്രതിനിധി

സിപിഎമ്മിലേക്ക് ഇല്ലെന്നു ഗൗരിയമ്മ. ഇറക്കി വിടുമ്പോള്‍ പോകാനും തിരിച്ചുവിളിക്കുമ്പോള്‍ ചെല്ലാനും താന്‍ പട്ടിയല്ലെന്നും ഗൗരിയമ്മ തുറന്നടിച്ചു. 84 ല്‍ നി പോ എന്നു പറഞ്ഞപ്പോള്‍ പോയി, ഇപ്പോള്‍ വരാന്‍ പറയുന്നു. വാ, പോ എന്നൊക്കെ വിളിക്കുന്നത് പട്ടിയെയല്ലേ എന്നും ഗൗരിയമ്മ ചോദിച്ചു. സിപിഎമ്മുമായി ലയിക്കണോ വേണ്ടയോ എന്നു തീരുമാനമെടുക്കേണ്ടത് ജെ എസ് എസ് പാര്‍ട്ടിയാണെന്നും അവര്‍ പറഞ്ഞു.

ഇടതു മുന്നണിയില്‍ ഘടകകക്ഷിയാക്കാന്‍ കത്തുകൊടുക്കാന്‍ പറഞ്ഞപ്രകാരം ഒരു കത്തുകൊടുത്തിരുന്നു. എന്നാല്‍ ഘടക കക്ഷി ആക്കിയോ ഇല്ലയോ എന്നറിയച്ചുകൊണ്ട് ഒരറിയിപ്പും ഇതുവരെ കിട്ടിയിട്ടില്ല. എന്നാല്‍ ഘടകകക്ഷി എന്ന നിലയില്‍ ഇടതുമുന്നണിയില്‍ നിന്ന് പലപരിപാടികള്‍ക്കും വിളിക്കാറുണ്ടെന്നും ഗൗരിയമ്മ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍