UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയവാഡയില്‍ 12 ദിവസത്തേക്ക് ഇറച്ചി വില്‍പ്പന നിരോധിച്ചതിനെതിരെ ജനങ്ങള്‍

അഴിമുഖം പ്രതിനിധി

തെലങ്കാനയിലെ പ്രശസ്ത ആഘോഷമായ കൃഷ്ണ പുഷ്കരലുവിന് മുന്നോടിയായി വിജയവാഡയില്‍ ഇറച്ചി വില്‍പന നിരോധിച്ചതിനെതിരെ വ്യാപാരികളും ജനങ്ങളും രംഗത്ത്. 12 ദിവസങ്ങളായി നടക്കുന്ന കൃഷ്ണാ നദി ആഘോഷങ്ങളുടെ ഭാഗമായി 16 ദിവസത്തേക്ക് ആണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സമയം ഇറച്ചിക്കടകള്‍ തുറക്കാന്‍ പാടില്ല എന്നും വിലക്ക് ലംഘിച്ചു വില്‍പന നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കോര്‍പറേഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.

എന്നാല്‍ ഇറച്ചി നിരോധനം ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധമുയര്‍ത്തുകയാണ്. വില്‍പന നിരോധിച്ച കോര്‍പ്പറേഷന്‍ തീരുമാനം പുന:പരിശോധിക്കണമെന്ന്  മുനിസിപ്പല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

12 വര്‍ഷത്തില്‍ ഒരിക്കലാണ് കൃഷ്ണാ നദീ ആഘോഷം നടക്കുക. ആഗസ്റ്റ് 12 മുതല്‍ 23 വരെയാണ് ആഘോഷങ്ങള്‍ നടക്കുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍