UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോക്കല്‍ പോലീസ് അനാസ്ഥ കാണിച്ചു; കൃഷ്ണദാസ് കുടുങ്ങിയത് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെന്ന് ഷഹീര്‍

ക്രൈംബ്രാഞ്ച് അന്വേഷണമേറ്റെടുത്തതിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തത്

നെഹ്രു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിനും മറ്റുള്ളവര്‍ക്കുമെതിരെ അന്ന് തന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥയാണ് ഉണ്ടായതെന്ന് ഇവരുടെ മര്‍ദ്ദനത്തിനിരയായ ഷഹീര്‍. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ കേസെടുക്കാനോ പോലീസ് തയ്യാറായില്ലെന്നും ഷഹീര്‍ അഴിമുഖത്തോട് പറഞ്ഞു.

കോളേജ് മാനേജ്‌മെന്റിനെ രക്ഷിക്കാനായിരുന്നു ഇവരുടെ ശ്രമം. ഒടുവില്‍ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ദുര്‍ബല വകുപ്പുകളാണ് ചേര്‍ത്തിരുന്നതെന്നും ഷഹീര്‍ ആരോപിച്ചു. ഇതാണ് ഇപ്പോള്‍ ജഡ്ജിയുടെ ശകാരത്തിന് കാരണമായത്. കേസ് രജിസ്റ്റര്‍ ചെയ്ത് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് എഫ്‌ഐആറിന്റെ പകര്‍പ്പ് സൈറ്റില്‍ ഇടാന്‍ പോലും തയ്യാറായത്.

പിന്നീട് ക്രൈംബ്രാഞ്ച് കേസേറ്റെടുത്തപ്പോഴാണ് സ്ഥിതി മാറിയതെന്നും ഷഹീര്‍ കൂട്ടിച്ചേര്‍ത്തു. തന്നെ തട്ടിക്കൊണ്ട് പോയെന്നും തന്നില്‍ നിന്നും ഭീഷണിപ്പെടുത്തി പരാതി പിന്‍വലിക്കുന്നതായും അഞ്ച് പേരെ റാഗ് ചെയ്തിട്ടുണ്ടെന്നും എഴുതി വാങ്ങിയതായി ഷഹീര്‍ അറിയിച്ചു. ഐപിസി 365, 384 വകുപ്പുകളാണ് ഇത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇത്.

ക്രൈംബ്രാഞ്ച് അന്വേഷണമേറ്റെടുത്തതിന് ശേഷമാണ് ഈ വകുപ്പുകള്‍ ചേര്‍ത്തത്. ഇതോടെ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ സാധിക്കാതെ പോകുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍