UPDATES

വൈദ്യുതിനിരക്ക് വര്‍ധിക്കും: യൂണിറ്റിന് 10 മുതല്‍ 50 പൈസവരെ കൂട്ടാന്‍ റെഗുലേറ്ററി കമ്മീഷന്റെ ശുപാര്‍ശ

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചേക്കും. നിരക്ക് വര്‍ധിപ്പിക്കാന്‍ റെഗുലേറ്ററി കമ്മീഷന്റെ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ധനസഹായം ലഭിക്കാത്തതാണ് നിരക്ക് വര്‍ധനവിന് കെഎസ്ഇബി-യെ പ്രേരിപ്പിക്കുന്നത്. വിടുകളിലെ വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് 10 മുതല്‍ 50 പൈസവരെയും വ്യവസായ ആവശ്യത്തിനുള്ള 30 പൈസയും കൂട്ടാനാണ് റെഗുലേറ്ററി കമ്മീഷന്റെ ശുപാര്‍ശ.

ഉപഭോക്താക്കളില്‍ നിന്ന് അഭിപ്രായം സ്വീകരിച്ചശേഷമെ പുതിക്കിയ നിരക്ക് ഉണ്ടാവുകയുള്ളൂ. നാഫ്തയ്ക്കായി ചെലവഴിച്ച വകയില്‍ 3000 കോടിയുടെ അധിക ബാധ്യതയാണ് ബോര്‍ഡിന് ഉണ്ടായിരിക്കുന്നത്. നിരക്ക് കൂട്ടിയാല്‍ വര്‍ഷം 600 കോടി രൂപ വീതം പിരിച്ച് 5 കൊല്ലം കൊണ്ട് ബാധ്യത തീര്‍ക്കാം. ഫെബ്രുവരി മുതല്‍ പുതിക്കിയ നിരക്ക് ഈടാക്കാനായിരിക്കും ബോര്‍ഡിന്റെ ശ്രമം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍