UPDATES

കെഎസ്‌ഐഇ എംഡി നിയമനം; എന്റെ ബന്ധുക്കള്‍ പലസ്ഥാനത്തും ഉണ്ടാകുമെന്ന് ജയരാജന്‍

അഴിമുഖം പ്രതിനിധി

ഭാര്യാസഹോദരിയും കണ്ണൂര്‍ എംപിയുമായ പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ച വ്യവസായ മന്ത്രി ഇ പി ജയരാജന്റെ നടപടി വലിയ വിവാദമാകുമ്പോള്‍ അതിനെയെല്ലാം അവഗണിക്കുന്ന തരത്തില്‍ മന്ത്രിയുടെ പ്രതികരണം. തന്റെ ബന്ധുക്കള്‍ പല സ്ഥാനങ്ങളില്‍ ഉണ്ടാകും എന്നു പറഞ്ഞാണു മന്ത്രി ഈ വിവാദത്തെ നിസാരവത്കരിക്കുന്നത്.

എന്നാല്‍ സുധീര്‍ നമ്പ്യാര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന അഴിമതിയാരോപണങ്ങള്‍ക്കും അദ്ദേഹത്തിന്റെ യോഗ്യതയെക്കുറിച്ചുള്ള ആക്ഷേപത്തിനും മന്ത്രി മറുപടി പറയുന്നില്ല.

കഴിഞ്ഞ വി എസ് മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന പി കെ ശ്രീമതി അക്കാലത്ത് തന്റെ മരുമകളെ അസിസ്റ്റന്റ് കുക്ക് എന്ന പോസ്റ്റ് നല്‍കി പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ജയരാജനും ബന്ധുസ്‌നേഹം കാണിച്ചു ഇടതുപക്ഷ സര്‍ക്കാരിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

ഇന്നലെയാണ് വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെഎസ് ഐ ഇയുടെ തലപ്പത്തേക്ക് സുധീര്‍ നമ്പ്യാരെ നിയമിച്ചത്.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സുകളുടെ നടത്തിപ്പും കേരള സോപ്പ്‌സിന്റെ ഉടമസ്ഥതയും കൈകാര്യം ചെയ്യുന്നത് ഈ കോര്‍പ്പറേഷനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍