UPDATES

വീഡിയോ

“തൊഴിലാളികളുടെ സർക്കാരേ ഞങ്ങളെ നിങ്ങൾ കാണുന്നില്ലേ”; ആത്മഹത്യാ മുനമ്പില്‍ നിന്നും പിരിച്ചുവിടപ്പെട്ട എംപാനൽ ജീവനക്കാർ ചോദിക്കുന്നു (വീഡിയോ)

ജീവനക്കാർ സമരമിരുന്നിരുന്ന പന്തല്‍ ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് സർക്കാർ പൊളിച്ചു മാറ്റി

കെഎസ്ആർടിസി പിരിച്ചു വിട്ട എംപാനൽ ജീവനക്കാരുടെ സെക്രട്ടേറിയറ്റ് സമരം മുപ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ജീവനക്കാർ സമരമിരുന്നിരുന്ന പന്തല്‍ ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് നഗരസഭ പൊളിച്ചു മാറ്റി. സെക്രട്ടേറിയറ്റിനു മുന്നിൽ പിരിച്ചുവിട്ട ജീവനക്കാരിയുടെ ആത്മഹത്യ ശ്രമവും നടന്നു. ആലപ്പുഴ സ്വദേശി ഡിനിയയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സെക്രട്ടേറിയറ്റിനു മുന്നിലെ മരത്തിൽ കയറിയ ഡിനിയ കഴുത്തിൽ ഷാൾ കുരുക്കിയിട്ടാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

രാത്രിയിൽ പൊലീസ് സന്നാഹങ്ങളുമായെത്തിയാണ് പന്തലുകൾ നഗരസഭാ അധികൃതർ പൊളിച്ചു മാറ്റിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ ഡിനിയ സെക്രട്ടേറിയറ്റിനു മുന്നിലെത്തുകയും മരത്തിൽ കയറുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഡിനിയയെ താഴെയിറക്കി.

തൊഴിൽ നഷ്ടപ്പെട്ടതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഡിനിയ . ഭർത്താവ് ആറുമാസം മുമ്പ് മരണപ്പെട്ടു. രണ്ട് മക്കളുണ്ട്. ഡിനിയയെ പോലെ ജോലി നഷ്ടപ്പെട്ടതോടെ ഇനിയെന്ത് എന്നറിയാതെ നിൽക്കുന്ന നിരവധി പേരെയാണ് സെക്രട്ടേറിയറ്റ് പടിക്കൽ കാണാൻ കഴിഞ്ഞത്. പത്ത് വർഷത്തിന് മുകളിൽ ജോലി ചെയ്‌ത അനവധി പേർ. പലർക്കും വയസ്സ് നാൽപ്പത്തിയഞ്ചിന് മുകളിൽ. മറ്റൊരു ജോലി അറിയാത്തവരാണ് അവരിൽ ഭൂരിഭാഗവും. ജോലി നഷ്ട്ടപ്പെട്ട ജീവനക്കാർ അഴിമുഖത്തോട് സംസാരിച്ചപ്പോൾ/ വീഡിയോ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍