UPDATES

demon-etisation

കറന്‍സി പ്രതിസന്ധിയില്‍ കെ എസ് ആര്‍ ടി സിക്കും തിരിച്ചടി; പ്രതിദിനം ഒരു കോടിയുടെ നഷ്ടം

അഴിമുഖം പ്രതിനിധി 

കറന്‍സി പ്രതിസന്ധിയില്‍ സംസ്ഥാനത്തെ പല മേഖലകളും ദുരിതത്തിലാണ്. കെ എസ് ആര്‍ ടി സിക്ക് വന്‍ നഷ്ടമാണ് നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. പ്രതിദിനം 80 ലക്ഷം മുതല്‍ ഒരു കോടിയുടെ വരെയാണ് ഡിപ്പാര്ട്ട്‌മെന്റിനുണ്ടായി കൊണ്ടിരിക്കുന്ന നഷ്ടം. ഇതുവരെ 30 കോടിയുടെ നഷ്ടമാണ് കെ എസ് ആര്‍ ടി സിക്ക് ഉണ്ടായിരിക്കുന്നത്.

കെ എസ് ആര്‍ ടി സിയുടെ പ്രതിദിന കളക്ഷന് തിരിച്ചടിയായത് കറന്‍സി ക്ഷാമമാണ്. പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിദിന കളക്ഷന്‍ 4.5 കോടിയായി. ശബരിമല സീസണ്‍ തുടങ്ങിയതിനാല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് രക്ഷയായിട്ടുണ്ട്. ഇപ്പോള്‍ ആറുകോടിയോളം രൂപ പ്രതിദിന കളക്ഷനായി ലഭിക്കുന്നുണ്ട്. നോട്ട് പ്രതിസന്ധി ജീവനക്കാരുടെ ശമ്പള വിതരണത്തിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

കെ എസ് ആര്‍ ടി സി കടുത്ത പ്രതിസന്ധിയിലാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കൂടാതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവശ്യമായ തുക കാനറാ ബാങ്ക് മുഖേന എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍