UPDATES

വർദ്ധിപ്പിച്ച കെഎസ്ആര്‍ടിസി നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍

അഴിമുഖം പ്രതിനിധി

വർദ്ധിപ്പിച്ച കെഎസ്ആർടിസി നിരക്കുകൾ ഇന്ന് അർദ്ധരാത്രിമുതൽ പ്രാബല്യത്തിൽ വരും.  സെസ്സ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ നിലവില്‍ വന്നതോടെയാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.യാത്രക്കാരുടെ ഇൻഷൂറൻസ് പരിരക്ഷ, സൌകര്യങ്ങള്‍, പെന്‍ഷന്‍ തുക കണ്ടെത്തല്‍ എന്നിവയ്ക്കു വേണ്ടിയാണ് സെസ്സ് ഏര്‍പ്പെടുത്തിയത്.

14രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് സെസ്സ് ഉണ്ടാവില്ല. എന്നാല്‍ 15 മുതല്‍ 25 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപയും 25 മുതല്‍ 48 വരെ രണ്ടു രൂപയും 50 മുതല്‍ 74 വരെ മൂന്നു രൂപയും 75 മുതല്‍ 99 വരെ നാല് രൂപയും ആണ് നൽകേണ്ടി വരിക. 100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 10 രൂപ സെസ്സ് നല്‍കേണ്ടി വരും. പ്രതിവര്‍ഷം 160 കോടി രൂപയാണ് ഇതിലൂടെ കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍