UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിങ്ക് പോലീസ്, പിങ്ക് ടാക്‌സി ഇപ്പോള്‍ പിങ്ക് ബസും

തിരുവനന്തപുരം നഗരത്തിലായിരിക്കും പരീക്ഷണമായി ആദ്യ സര്‍വീസ് നടത്തുക

സംസ്ഥാനത്ത് ലേഡീസ് ഒണ്‍ലി ബസിന് പുറമെ വനിതകള്‍ക്കായി മാത്രമുള്ള കെഎസ്ആര്‍ടിസിയുടെ പിങ്ക് ബസ് എത്തുന്നു. പിങ്കും വെള്ളയും ചേര്‍ന്ന നിറത്തിലുള്ള ബസ് സ്ത്രീകള്‍ക്ക് മാത്രം സഞ്ചരിക്കാനായി കെഎസ്ആര്‍ടിസി പ്രത്യേകം തയ്യാറാക്കുന്നതാണ്. കെഎസ്ആര്‍ടിസിയുടെ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ഷോപ്പില്‍ പിങ്ക് ബസിന്റെ പണി പൂര്‍ത്തിയായി. കെഎസ്ആര്‍ടിസിയെ ജനസൗഹൃദമാക്കാനും വനിതകളെ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കാനുമാണ് പിങ്ക് ബസ് ഒരുക്കുന്നത്.

പിങ്ക് ബസില്‍ ഡ്രൈവറും കണ്ടക്ടറും വനിതകളെ തന്നെ നിയമിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നതെങ്കിലും ആദ്യഘട്ടത്തില്‍ കണ്ടക്ടറുമാര്‍ മാത്രമായിരിക്കും വനിതകള്‍. പരീക്ഷണ ഓട്ടത്തിനായി ജനുവരി ആദ്യ വാരം തന്നെ പിങ്ക് ബസ് നിരത്തിലിറക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം നഗരത്തിലായിരിക്കും പരീക്ഷണമായി ആദ്യ സര്‍വീസ് നടത്തുക. ഇവിടെ വിജയിച്ചാല്‍ മറ്റ് ജില്ലകളിലേക്കും പിങ്ക് ബസ് പദ്ധതി വ്യാപിപ്പിക്കും.

പഴയ രണ്ട് കെഎസ്ആര്‍ടിസി ബസുകളാണ് പിങ്ക് ബസായി എത്തുന്നത്. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് പിങ്ക് ബസ് സര്‍വീസ് നടത്തുക. കേരളത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി 20 പിങ്ക് ബസ് സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. നിലവിലെ പ്രതിസന്ധി പരിഹരിച്ചതിന് ശേഷം പിങ്ക് ബസ് ഉള്‍പ്പെടെ കൂടുതല്‍ നവീന പദ്ധതികള്‍ നടപ്പാക്കാനാണ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനം.

സംസ്ഥാനത്ത് കുടുംബശ്രീ മുഖേന വനിതകള്‍ക്കായി പിങ്ക് ടാക്‌സിയും സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ആഭ്യന്തര വകുപ്പ് പിങ്ക് പട്രോളിങ്ങ് പോലീസിനെയും ഏര്‍പ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍