UPDATES

നഷ്ടത്തിലാണ്, എങ്കിലും കെ എസ് ആര്‍ ടിസിക്ക് വിദ്യാര്‍ഥി സ്നേഹം

പ്ലസ്‌ ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ സൗജന്യ യാത്ര. ഈ പദ്ധതി പ്രകാരം ടൌണ്‍ റ്റു ടൌണ്‍ ഒഴികെയുള്ള ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിലേക്കും തിരികേയും  ഇന്നു മുതല്‍  സൗജന്യയാത്ര സൌകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

കണ്‍സഷന്‍ കാര്‍ഡ്‌ കൈവശമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ അദ്ധ്യയന വർഷം മാർച്ച് 31 വരെയാണ് ആനുകൂല്യം ലഭിക്കുക. നിലവില്‍ കണ്‍സഷന്‍ കാര്‍ഡുള്ള 1,30,000 കുട്ടികളാണ് സൗജന്യയാത്രയ്ക്ക് അര്‍ഹര്‍. എന്നാല്‍ ഈ സൗകര്യം മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ഈ അദ്ധ്യയന വര്‍ഷം പ്രയോജനപ്പെടുത്താനാവില്ല എന്നതാണ് യാഥാര്‍ഥ്യം. മൂന്ന് മാസം കൂടുമ്പോള്‍ പുതുക്കേണ്ട കണ്‍സഷന്‍ കാര്‍ഡ്‌ ഉപയോഗിക്കുന്ന മിക്കവരും ഡിസംബറില്‍ മുന്‍കൂര്‍ പണം അടച്ച് പുതുക്കിയിട്ടുണ്ട്. ഫെബ്രുവരിവരെയാണ് ഇതിന്റ കാലാവധി. അതുകൊണ്ടുതന്നെ ജൂണിന് ശേഷം കാര്‍ഡെടുത്തിട്ടുള്ളവരും ജനുവരി 31ന് കാലാവധി കഴിഞ്ഞതുമായ വളരെ ചുരുക്കും പേരേ സൗജന്യയാത്രയ്ക്കുണ്ടാകൂ.

ശമ്പളം മുടങ്ങിയിരിക്കെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതൊരു പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയാണ് എന്ന നിലപാടിലാണ്  കെ എസ് ആര്‍ ടി സി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍