UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാലാരിവട്ടം പാലം അഴിമതി കേസില്‍ ട്ട കമ്പനിക്ക് വീണ്ടും കരാര്‍; കെഎസ്ടിപി നല്‍കാന്‍ ഒരുങ്ങുന്നത് 221 കോടി രൂപയുടെ കരാര്‍

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ ക്രമക്കേടില്‍ ആര്‍ഡിഎസ് പ്രോജക്ട്‌സ് കമ്പനിയുടെ എം ഡി സുമിത് ഗോയലിനെ അടക്കം നാല് പേരെ കഴിഞ്ഞ ദിവസം വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.

പാലാരിവട്ടം പാലം അഴിമതി കേസില്‍ പെട്ട കമ്പനിക്ക് കെഎസ്ടിപിയുടെ റോഡ് നിര്‍മ്മാണത്തിനുള്ള കരാര്‍ നല്‍കാന്‍ നീക്കം. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ ക്രമക്കേടില്‍ ആര്‍ഡിഎസ് പ്രോജക്ട്‌സ് കമ്പനിയുടെ എം ഡി സുമിത് ഗോയലിനെ അടക്കം നാല് പേരെ കഴിഞ്ഞ ദിവസം വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇതേ കമ്പനിക്ക് തന്നെ വീണ്ടും കരാര്‍ നല്‍കാന്‍ ഒരുങ്ങുന്നത്. 221 കോടി രൂപയുടെ കരാറാണ് കമ്പനിയുമായി ധാരണയിലാകുവാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം.

കെഎസ്ടിപിയുടെ പുനലൂര്‍ – കോന്നി റോഡ് നിര്‍മ്മാണത്തിനുള്ള കരാറിന് ടെന്‍ഡര്‍ വിളിച്ചിരുന്നു. ഈ ടെന്‍ഡറില്‍ ആര്‍ ഡിഎസ് പ്രോജക്ടാണ് ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. 22 കി.മീ ദൈര്‍ഘ്യമുള്ള കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിനായി 221 കോടിക്കാണ് കമ്പനി കരാറെടുക്കാന്‍ ഉദ്ദേശിക്കുന്നത്. കരാര്‍ അംഗീകരിക്കുന്നതിനുള്ള കെഎസ്ടിപി സ്റ്റിയറിംഗ് കമ്മറ്റി ബുധനാഴ്ച ചേരും. ചീഫ് സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന കമ്മറ്റിയാണ് കരാറിന് അംഗീകാരം നല്‍കുക.

കെഎസ്ടിപിയുടെ കാസര്‍കോട് – കാഞ്ഞങ്ങാട്, പിലാത്തറ-പാപ്പിനിശ്ശേരി റോഡ് പദ്ധതികള്‍ നടപ്പാക്കിയത് ആര്‍ഡിഎസ് കമ്പനിയാണ്. പാലാരിവട്ടം കേസില്‍ പ്രതിസ്ഥാനത്തുണ്ടെങ്കിലും ആര്‍ഡിഎസ് പ്രോജക്ട്‌സിനെ ഇതുവരെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്ത കമ്പനിക്ക് കരാര്‍ നല്‍കേണ്ടി വരുമെന്നാണ് കെഎസ്ടിപി അധികൃതര്‍ പറയുന്നത്.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ ക്രമക്കേടില്‍ സുമിത് ഗോയലാണ് ഒന്നാം പ്രതി. സുമിതിനെ കൂടാതെ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എജിഎം എം ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍, മുന്‍ പൊതു മരാമത്ത് സെക്രട്ടറി ടി ഒ സൂരജ് എന്നിവരെ രണ്ടു മുതല്‍ നാലുവരെ പ്രതികളാക്കിയാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതികളെ സെപ്റ്റംബര്‍ അഞ്ചാം തീയതി വരെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

 

VIDEO-സിസ്റ്റര്‍ അഭയയുടെ ഒപ്പം നിന്ന സി. അനുപമ പോലും മൊഴിമാറ്റിയിരിക്കുന്നു; സഭയ്ക്കുള്ളിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന് സി. ലൂസി കളപ്പുരയ്ക്കല്‍/അഭിമുഖം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍