UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ക്കിടെക്ട് ജി ശങ്കറിനെ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ആക്കി മന്ത്രി കെടി ജലീല്‍

അഴിമുഖം പ്രതിനിധി

മുഹമ്മദലി കേരളത്തിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയെന്ന് പറഞ്ഞ കായികമന്ത്രി ഇപി ജയരാജനെ ട്രോള്‍ ചെയ്ത് സോഷ്യല്‍ മീഡിയ തളര്‍ന്നപ്പോഴേക്കും അടുത്ത നാക്കുപിഴയുമായി തദ്ദേശ സ്വയംഭരണ മന്ത്രി കെടി ജലീല്‍. ആര്‍ക്കിടെക്ട് ജി ശങ്കറിനെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍ ശങ്കര്‍ ആക്കുകയായിരുന്നു തദ്ദേശ സ്വയംഭരണ മന്ത്രി കെടി ജലീല്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രിയ്ക്ക് നാക്കുപിഴച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്‌റ്റെയ്‌നബിള്‍ ഡവലപ്‌മെന്റ് ആന്‍ഡ് ഗവര്‍ണന്‍സ് സംഘടിപ്പിച്ച തിരുവനന്തപുരം നഗര വികസന പഠന റിപ്പോര്‍ട്ട് പ്രകാശന ചടങ്ങില്‍ വെച്ചായിരുന്നു സംഭവം നടന്നത്. പ്രസംഗത്തിനിടയില്‍ തെറ്റുപറ്റിയതോടെ സദസ്സില്‍ നിന്നും ചിരിപടരുകയും വേദിയിലിരുന്ന ഒരാള്‍ തെറ്റുതിരുത്തുകയും ചെയ്യുകയായിരുന്നു. അബദ്ധം മനസ്സിലായ മന്ത്രി വേദിയില്‍ വെച്ച് തെറ്റു തിരുത്തി രക്ഷപെടുകയായിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍