UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഴിമതി; കെജ്രിവാളിനെ കുത്തി കുമാര്‍ വിശ്വാസ്

ജനങ്ങള്‍ നിങ്ങളെ ചോദ്യം ചെയ്യും

ഡല്‍ഹി ഉപതെരഞ്ഞെടുപ്പില്‍ ഏല്‍ക്കേണ്ടി വന്ന കനത്ത തോല്‍വിക്കു പിന്നാലെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഒപ്പമുള്ള നേതാക്കന്മാരില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയാണ് അരവിന്ദ് കെജ്രിവാളിന്. ഏറ്റവും ഒടുവിലായി ഡല്‍ഹി മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരിക്കുന്നത് ആം ആദ്മി നേതാവ് കുമാര്‍ വിശ്വാസ്. നേരിട്ടു കെജ്രിവാളിന്റെ പേരെടുത്തല്ല വിമര്‍ശിച്ചിരിക്കുന്നതെങ്കിലും വിശ്വാസ് ഉന്നം വച്ചത് കെജ്രിവാളിനെ തന്നെയാണെന്നതില്‍ സംശയമില്ല.

വെള്ളിയാഴ്ച പുറത്തുവിട്ട ഒരു വീഡിയോയിലാണ് പൊതുവായ പ്രശ്‌നങ്ങള്‍ എന്ന തലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ അപചയത്തെയും അതിനോട് കണ്ണടയ്ക്കുന്ന അരവിന്ദ് കെജ്രിവാളിനെയും പരോക്ഷമായി വിശ്വാസ് കുറ്റപ്പെടുത്തുന്നത്.

അഴമതിവിരുദ്ധ പ്രഖ്യാപനം നടത്തി രൂപീകരിച്ച സര്‍ക്കാരാണു ഡല്‍ഹിയിലേത്. നിങ്ങളുടെ സ്വന്തം ആളുകള്‍ തന്നെ അഴിമതി നടത്തുന്നു, നിങ്ങള്‍ അവരെ സംരക്ഷിക്കാന്‍ നോക്കുന്നു, അവര്‍ ചെയ്തതിനെതിരേ ഒരു വാക്കുപോലും മിണ്ടുന്നില്ല, ജനം നിങ്ങളെ ചോദ്യം ചെയ്യും- കെജ്രിവളിന്റെ പേരെടുത്തു പറയാതെ കുമാര്‍ വിശ്വാസ് വീഡിയോയിലൂടെ കുറ്റപ്പെടുത്തുന്നു.

അതേസമയം കുമാറിന്റെ ഈ വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ടാണു സഹപ്രവര്‍ത്തകന്റെ വിമര്‍ശനത്തെ അരവിന്ദ് കേജ്രിവാള്‍ സ്വീകരിച്ചത്. ബ്രില്യന്റ് വീഡിയോ, തീര്‍ച്ചയായും കാണുക; കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍